ഉദ്യോഗസ്ഥ ഭരണം ഇല്ലാതാക്കാൻ സീറോ ബ്യൂറോക്രസി പദ്ധതിയുമായി യു.എ.ഇ

ചുവപ്പ്നാട ഇല്ലാതാക്കി ജനങ്ങൾക്ക് സേവനം വേഗത്തിലെത്തിക്കാനാണ് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം സീറോ ബ്യൂറോക്രസി പദ്ധതി പ്രഖ്യാപിച്ചത്

Update: 2024-02-01 18:39 GMT
Editor : Shaheer | By : Web Desk
Advertising

ദുബൈ: ഉദ്യോഗസ്ഥ ഭരണം ഇല്ലാതാക്കാൻ സീറോ ബ്യൂറോക്രസി പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. വർഷം രണ്ടായിരം സർക്കാർ നടപടിക്രമങ്ങളെങ്കിലും വെട്ടിക്കുറക്കാൻ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.

ചുവപ്പ്നാട ഇല്ലാതാക്കി ജനങ്ങൾക്ക് സേവനം വേഗത്തിലെത്തിക്കാനാണ് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം സീറോ ബ്യൂറോക്രസി പദ്ധതി പ്രഖ്യാപിച്ചത്. അനാവശ്യ നടപടിക്രമങ്ങൾ ഇല്ലാതാക്കുന്ന ഉദ്യോഗസ്ഥർക്കും ഉദ്യോഗസ്ഥ സംഘങ്ങൾക്കും ഒരു മില്യൻ ദിർഹം വരെ ഇൻസന്റീവും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Full View

ജനങ്ങളുടെ ജീവിതം സുഗമമാക്കാനും അവരെ സേവിക്കാനും ലക്ഷ്യമിട്ടുള്ളതാകണം സർക്കാറിന്റെ നടപടിക്രമങ്ങൾ. സേവനങ്ങളിൽ മുന്നേറ്റം ആഗ്രഹിക്കുന്ന പല സർക്കാറുകളും നേരിടുന്ന വെല്ലുവിളിയാണ് ഉദ്യോഗസ്ഥഭരണം. ജനങ്ങളുടെ ജീവിതോപാധി സാധ്യമാക്കുന്ന ഏറ്റവും മികച്ച സർക്കാറാണ് വേണ്ടതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. മൂന്നൂറിലേറെ മന്ത്രാലയം ഉദ്യോഗസ്ഥരും സർക്കാർ സ്ഥാപന പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ദുബൈ ഭരണാധികാരി പദ്ധതി പ്രഖ്യാപിച്ചത്.

Summary: UAE's Sheikh Mohammed announces zero bureaucracy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News