എന്താണ് സ്പീഡ് ലിമിറ്റ് ബഫർ, അബൂദബിയിൽ ഇത് ബാധകമാണോ..?
യു.എ.ഇയിലെ റോഡുകളിലെയെല്ലാം വേഗപരിധി വളരെ കൃത്യമായി നിർണ്ണയിച്ചിട്ടുണ്ട്. നമ്മൾ പ്രവേശിക്കുന്ന എല്ലാ റോഡുകളിലേയും സൈൻബോർഡുകളിൽ വേഗപരിധി വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടാവും. അവ കൃത്യമായി പാലിച്ചില്ലെങ്കിൽ ഫൈനും ബ്ലാക്ക് പോയിന്റുകളുമടക്കമുള്ള ശിക്ഷാനപടികളും നേരിടേണ്ടി വരും.
എന്നാൽ സ്പീഡ് ലിമിറ്റ് ബഫർ എന്ന ഒരു സംവിധാനം യു.എ.ഇയിലുണ്ട്. അബൂദബി ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലെയും സ്പീഡ് ലിമിറ്റ് ബഫറർ 20 കിലോമീറ്ററാണ്. എന്താണീ സ്പീഡ് ലിമിറ്റ് ബഫർ..?
രാജ്യത്തെ റോഡുകളിലെ റഡാറുകൾ നിശ്ചിത വേഗപരിധിയേക്കാൾ 20 കിലോമീറ്റർ വേഗത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതായത് 100kmph വേഗപരിധിയുള്ള റോഡിൽ നമുക്ക് 120kmph വേഗതയിൽ വരെ വാഹനമോടിക്കാം. എന്നാൽ വേഗത 121 കിലോമീറ്ററോ അതിൽ കൂടുതലോ ആയാൽ റഡാറുകൾ നിയമലംഘനം രേഖപ്പെടുത്തും.
അബൂദബിയിൽ സ്പീഡ് ലിമിറ്റ് ബഫറർ സൗകര്യം ലഭ്യമല്ല. മറ്റു എമിറേറ്റുകളിൽ മാത്രമേ ഈ ഇളവ് ലഭിക്കുകയൊള്ളു. അഥവാ, അബൂദബിയിലെ 100 കി.മീ വേഗപരിധി നിശ്ചയിച്ച ഒരു റോഡിൽ 101 കി.മീ വേഗതയിലേക്കെത്തിയാൽ പോലും പിടി വീഴുമെന്ന് ചുരുക്കം.