യു.എ.ഇയിൽ ശൈത്യകാല ടൂറിസത്തിന്​ തുടക്കം; പ്രധാന കേന്ദ്രമായി അജ്‌മാൻ

യു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്‌വരകൾ, പർവതങ്ങൾ, കരയുടെയും കടലിന്‍റെയും മഹത്വം എന്നിവ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം

Update: 2022-12-04 18:39 GMT
Editor : banuisahak | By : Web Desk
Advertising

അജ്‌മാൻ: യു.എ.ഇയിൽ ശൈത്യകാല ടൂറിസം കാമ്പയിന് തുടക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവിനോദ സഞ്ചാരികളെ തണുപ്പുകാലം ആസ്വദിക്കാൻ യു.എ.ഇയിലേക്ക്​സ്വാഗതം ചെയ്യുന്നതാണ്​ പദ്ധതി. അജ്മാനാണ്​ ഇത്തവണ ശൈത്യകാല ടൂറിസത്തിന്റെ പ്രധാന കേന്ദ്രം. 

യു.എ.ഇ വൈസ് ​പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് ​മുഹമ്മദ്​ ബിൻ റാശിദ് ​ആൽ മക്​തൂമാണ്​ 'ലോകത്തെ ഏറ്റവും മനോഹരമായ ശൈത്യകാലം' എന്ന തല​ക്കെട്ടിലെ കാമ്പയിന്​ തുടക്കം കുറിച്ചത്​​ ​. അജ്മാനിലെഅൽ സുഹ്​റ നാച്ചുറൽ റിസർവിൽചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രഖ്യാപനം​. 'നമ്മുടെ പൈതൃകം' എന്ന പ്രമേയത്തിലാണ് ​ഈ വർഷത്തെ കാമ്പയിൻ.  

വെള്ളമണലും ചെങ്കോട്ടയും മസ്ഫൂത്ത്​ പർവതനിരകളും അൽ മനാമ താഴ്വരയും നിറഞ്ഞ അജ്​മാനാണ്​ ഈ വർഷത്തെ ശൈത്യകാലകാമ്പയിനിന്‍റെ ആരംഭ സ്ഥാനമെന്ന്​ ചിത്രങ്ങൾ പങ്കുവെച്ച് ​ശൈഖ് ​മുഹമ്മദ് ​ട്വിറ്ററിൽ കുറിച്ചു. ശൈഖ്​ഹുമൈദ് ബിൻ റാശിദിന്‍റെ മേൽനോട്ടത്തിൽ അജ്​മാൻ മുന്നേറുകയാണെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്‌വരകൾ, പർവതങ്ങൾ, കരയുടെയും കടലിന്‍റെയും മഹത്വം എന്നിവ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം. 2021ൽയു.എ.ഇ ആഭ്യന്തരവിനോദസഞ്ചാരത്തിൽ 36 ശതമാനം വളർച്ച നേടി. ഇതിൽ ശെശത്യകാല ടൂറിസത്തിന്​വലിയ പങ്കുണ്ട്​. 13 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ്​വിവിധ എമിറേറ്റുകളിലായി കഴിഞ്ഞ വർഷം എത്തിച്ചേർന്നത്​. ശൈത്യകാല ടൂറിസം, 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News