ലോകകപ്പ് ഫുട്ബോൾ ഫാൻ ഫെസ്റ്റിവൽ; മത്സരം കാണാനെത്തിയത് 92,000 ആരാധകർ

ഫൈനൽ മത്സരം കാണാനായി ഫാൻ ഫെസ്റ്റിവൽ നഗരിയിൽ എത്തിയത്‌ 5,800ലധികം ആരാധകരാണ്.

Update: 2022-12-23 08:47 GMT
Advertising

മസ്കത്ത്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഫാൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തത് ഒരു ലക്ഷത്തോളം ആരാധകർ. ലോകകപ്പിനോട് അനുബന്ധിച്ച് ഒമാനിൽ ഒരുക്കിയ പരിപാടികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഫുട്ബോൾ ഫാൻ ഫെസ്റ്റിവൽ.

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണാനായി ഫാൻ ഫെസ്റ്റിവൽ നഗരിയിൽ എത്തിയത്‌ 5,800ലധികം ആരാധകരാണ്. ഡിസംബർ ആറിന് നടന്ന മൊറോക്കോ- സ്പെയിൻ, പോർച്ചുഗൽ- സ്വിറ്റ്സർലൻഡ് മത്സരങ്ങള്‍ കാണാനാണ് കൂടുതൽ പേർ എത്തിയത്.

ലോകകപ്പ് വിജയകരമായി നടപ്പാക്കിയതിന് ടൂറിസം പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറിയും ഒമാൻ ലോകകപ്പ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി തലവനുമായ അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി ഖദറിനെ അഭിനന്ദിച്ചു.

ആരാധകരിൽനിന്ന് ലഭിച്ച പിന്തുണ പ്രതീക്ഷിച്ചതിനേക്കാളും വലുതായിരുന്നുവെന്ന് അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു. നോക്കൗട്ട് മത്സരം മുതലായിരുന്നു കൂടുതൽ ആളുകള്‍ ഫാൻസ് ഫെസ്റ്റിവൽ നഗരിയിലേക്ക് എത്തി തുടങ്ങിയത്.

ബിഗ് സ്ക്രീനിൽ മത്സരം പ്രദർശിപ്പിക്കുന്നതിന് പുറമെ കുടുംബങ്ങളെ ആകർഷിക്കുന്നതിനായി വിവിധങ്ങളായ വിനോദ പരിപാടികളും നഗരിയിൽ ഒരുക്കിയിരുന്നു. നവംബർ 20 ന്തുടങ്ങിയ ഫെസ്റ്റിവലിൽ മലയാളികളടക്കം ആയിരകണക്കിന് ആളുകളായിരുന്നു സന്ദർശകരായെത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News