കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗബ്രിയേസസ് ഒമാനിലെത്തി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അല്‍ സഈദിയുമായി കൂടികാഴ്ച നടത്തി.

Update: 2021-09-18 17:24 GMT
Advertising

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. രോഗവ്യാപനം കുറക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സുപ്രീം കമ്മിറ്റി കൈകൊണ്ട നടപടികളെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പ്രശംസിച്ചു.

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗബ്രിയേസസ് ഒമാനിലെത്തി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അല്‍ സഈദിയുമായി കൂടികാഴ്ച നടത്തി. ഒമാന്റെ പകര്‍ച്ചവ്യാധി സാഹചര്യം നേരിടാന്‍ കൈകൊണ്ട നടപടികളും സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തന രീതികളുമെല്ലാം ആരോഗ്യമന്ത്രി കൂടികാഴ്ചയില്‍ വിശദീകരിച്ച് നല്‍കി.

സുപ്രീം കമ്മിറ്റിയുടെ ശരിയായ തീരുമാനങ്ങള്‍ക്ക് ഒപ്പം ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതും വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതുമാണ് രോഗ വ്യാപനം കുറയാനുള്ള കാരണമെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെ്ന്ററിലെ വാക്‌സിനേഷന്‍ കേന്ദ്രവും ഡയറക്ടര്‍ ജനറല്‍ സന്ദര്‍ശിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News