മഷാഇർ മെട്രോ പരീക്ഷണയോട്ടം ആരംഭിച്ചു; 7000 താല്‍ക്കാലിക തൊഴിലവസരങ്ങള്‍, 3.5 ലക്ഷം ഹാജിമാര്‍ യാത്ര ചെയ്യും

മക്ക മാസ്സ് റെയിൽ ട്രാൻസിറ്റ് കമ്പനിക്ക് കീഴിൽ ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ് മെട്രോ നിർമ്മിച്ചത്

Update: 2019-06-25 19:11 GMT
Advertising

മക്കയില്‍ പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ചെയിൻ സർവീസുകൾ നടത്തുന്ന മഷാഇർ മെട്രോ പരീക്ഷണയോട്ടം ആരംഭിച്ചു. മൂന്നര ലക്ഷം ഹാജിമാര്‍ക്കാണ് അവസരമുണ്ടാവുക. ഹജ്ജിനു മെട്രോയില്‍ വിവിധ തസ്തികകളിലേക്കായി 7000 താല്‍ക്കാലിക തൊഴിൽ അവസരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹജ്ജിന് മുനോടിയായി അറ്റക്കുറ്റപണി പൂര്‍ത്തിയാക്കിയാണ് മഷാഇർ മെട്രോ പരീക്ഷണയോട്ടം ആരംഭിച്ചത്. ഹജ്ജ് ദിനങ്ങളില്‍ പുണ്യ സ്ഥലങ്ങളായ മിന, മുസ്തലിഫ, അറഫാ എന്നിവയെ ബന്ധിപ്പിച്ചോടുന്ന ചെയിൻ സർവീസുകകളാണ് മശാഇര്‍ മെട്രോയുടേത്. മക്ക മാസ്സ് റെയിൽ ട്രാൻസിറ്റ് കമ്പനിക്ക് കീഴിൽ ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ് മെട്രോ നിർമ്മിച്ചത്. ഈ കമ്പനിക്ക് തന്നെയാണ് ആണ് ഇത്തവണ ഓപ്പറേഷൻ ചുമതല.

7000 താല്‍ക്കാലിക തസ്തികകളിലേക് ജോലിക്ക് അവസരവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൗഡ് കൺട്രോൾ ഏജൻറ്, ഫ്ലാറ്റ് ഫോം ഏജൻറ്, പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ ഏജൻറ്, തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ജോലി അവസരങ്ങൾ. സൗദിയില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ജോലിക്കായി അപേക്ഷിക്കാം. ആയിരം സര്‍വീസുകളിലായി 3.5 ലക്ഷം ഹാജിമാര്‍ ആണ് ഓരോ വര്‍ഷവും മഷാഇർ മെട്രോ പ്രയോജനപ്പെടുത്താറുള്ളത്.

Tags:    

Similar News