എവിടെ നിന്നും അറിയാം രക്ഷിതാക്കളുടെ ആരോ​ഗ്യ കാര്യം

നിങ്ങൾ ദൂരെയാണെങ്കിൽ രക്ഷിതാക്കളുടെ ആരോ​ഗ്യകാര്യങ്ങളിൽ എങ്ങനെ ശ്രദ്ധ ചെലുത്താം?

Update: 2024-05-31 06:09 GMT
Editor : geethu | Byline : Web Desk
Advertising

ആറും അറുപതും ഒരുപോലെയാണെന്ന് പറയാറുണ്ട്, ചില നാടുകളിൽ. ആറ് വയസ്സും അറുപത് വയസ്സും ഒരുപോലെയാണെന്ന് സാരം. വേണ്ടപ്പെട്ടവരുടെ കരുതലും പരിചരണവും സാമീപ്യവും ആവശ്യപ്പെടുന്ന സമയം. പ്രായമായവരുടെ കാര്യത്തിൽ പിന്നീടു വരുന്നത് അധിക ശ്രദ്ധ വേണ്ട വർഷങ്ങളാണ്. ജീവിതശൈലിയിലും മറ്റും മാറ്റങ്ങളും കരുതലും അത്യാവശ്യമാകുന്ന കാലങ്ങൾ, രോ​ഗങ്ങളും വീഴ്ചകളും അപ്രതീക്ഷിത അതിഥികളായി എത്തുന്ന സമയം. എന്നാൽ രക്ഷിതാക്കൾ ഈ ഘട്ടത്തിലെത്തുമ്പോൾ മക്കൾ ജീവിതത്തിന്റെ പച്ചപ്പ് കണ്ടെത്താനുള്ള ഓട്ടത്തിലായിരിക്കും. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വീട്ടിൽ നിന്നും നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരാറുണ്ട് മിക്ക മക്കൾക്കും. വിദേശങ്ങളിൽ പോകുന്ന മക്കൾക്ക് പലപ്പോഴും രക്ഷിതാക്കളെ കൂടെ കൂട്ടുക എന്നത് പല കാരണങ്ങൾ കൊണ്ട് സാധ്യമായി കൊള്ളണമെന്നുമില്ല. രക്ഷിതാക്കൾക്ക് രോ​ഗം മൂർച്ഛിച്ചെന്ന് വിളിച്ചു പറയുമ്പോൾ മാത്രമായിരിക്കും അവർക്ക് അങ്ങനെ അസുഖം ഉണ്ടായിരുന്നതായി അറിയുന്നത് തന്നെ. കുറച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപോകുന്ന നിമിഷങ്ങൾ.

നിങ്ങൾ ദൂരെയാണെങ്കിൽ രക്ഷിതാക്കളുടെ ആരോ​ഗ്യകാര്യങ്ങളിൽ എങ്ങനെ ശ്രദ്ധ ചെലുത്താം? അച്ഛനമ്മമാർ കൃത്യസമയത്ത് ഭക്ഷണവും മരുന്നും കഴിച്ചോ, വ്യായാമം ചെയ്തോ, ബ്ലഡ് ഷു​ഗർ-പ്രഷർ എന്നിവയുടെ പരിശോധന ഫലങ്ങൾ എന്നീ കാര്യങ്ങൾ ലോകത്ത് എവിടെ നിന്നും ഏത് സമയത്തും അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടില്ലേ. അതിനുള്ള സ്മാർട്ട് തെരഞ്ഞെടുപ്പായിരിക്കും ഫെലിക്സ കെയർ ആപ്പ്. രക്ഷിതാക്കളുടെ കൂടെയില്ലെങ്കിലും അവരുടെ എല്ലാ കാര്യങ്ങളിലും കരുതലും പിന്തുണയും നൽകാൻ ഫെലിക്സ കെയർ ആപ്പ് സഹായിക്കുന്നു.

അറിയാം ആദ്യമേ

പ്രായമായ രക്ഷിതാക്കൾക്ക്, പ്രത്യേകിച്ച് തനിച്ച് കഴിയുന്ന രക്ഷിതാക്കൾക്ക് വിഷാദത്തിന്റെ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. പ്രായം കൂടുന്നതിന് അനുസരിച്ച് ഓർമക്കുറവും സ്ഥിരം സാന്നിധ്യമാകും. വിഷാദത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്താനും ആവശ്യമായ പിന്തുണ നൽകാനും ഫെലിക്സ കെയർ സഹായിക്കും. ആപ്പിന്റെ ഡിപ്രഷൻ ഇൻവെന്ററി ടൂൾസ് ഉപയോ​ഗിച്ച് പ്രായമായ രക്ഷിതാക്കളുടെ മാനസിക ആരോ​ഗ്യവും ക്ഷേമവും ഉറപ്പുവരുത്താനും കൃത്യമായി ട്രാക്ക് ചെയ്യാനും സാധിക്കുന്നു.





കത്തീറ്റർ കെയർ കൃത്യമായി


കിടപ്പുരോ​ഗികളായി രക്ഷിതാക്കളുടെ പരിചരണം എളുപ്പമായിരിക്കില്ല. മൂത്രാശയ അണുബാധയും രോ​ഗങ്ങളും കിടപ്പു രോ​ഗികളായ രക്ഷിതാക്കൾക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കത്തേറ്റർ കെയറിൽ (Catheter care) അധിക ശ്രദ്ധ അത്യാവശ്യമാണ്. കത്തേറ്റർ കെയറുമായി ബന്ധപ്പെട്ട ചാർട്ടും, തീയതിയും പരിചരണ രീതികളും മറ്റും ശാസ്ത്രീയമായി തന്നെ സൂക്ഷിക്കാൻ ഫെലിക്സ കെയറിൽ സൗകര്യമുണ്ട്. ഇത് ഭാവിയിൽ വന്നേക്കാവുന്ന പല സങ്കീർണതകളും ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും.

വേണം ഭക്ഷണകാര്യത്തിലും ശ്രദ്ധ


പലവിധ രോ​ഗങ്ങളും ചികിത്സയുമായി കഴിയുന്ന രക്ഷിതാക്കളുടെ ഭക്ഷണ കാര്യത്തിൽ ഒരല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓരോരുത്തരുടെയും രീതിക്ക് അനുസരിച്ചും പോഷകങ്ങൾ വിട്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ടും കൃത്യമായി ഭക്ഷണക്രമം ഒരുക്കാനും ഭക്ഷണവും മരുന്നും കൃത്യസമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പിക്കാനും ആപ്പ് സഹായിക്കുന്നു. രക്ഷിതാക്കൾക്കും അവരെ നോക്കുന്ന കെയർ ടേക്കർമാർക്കും മക്കൾക്കും ഒരേ പോലെ ഉപകാരപ്രദമാകുകയാണ് ഫെലിക്സ കെയർ.


 



ഒന്നും വിട്ടു പോകാതെ

ദിവസവും കഴിക്കേണ്ട, അത്യാവശ്യമുള്ള മരുന്ന് തീരുമ്പോഴായിരിക്കും രക്ഷിതാക്കൾ ചിലപ്പോൾ മറ്റുള്ളവരെ അറിയിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യം ഒരിക്കലെങ്കിലും എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. ഇതിനുള്ള പരിഹാരമാണ് ഫെലിക്സ കെയറിന്റെ ഇൻവെന്ററി മാനേജ്മന്റ്. അത്യാവശ്യ മരുന്നുകളുടെയും മറ്റ് എക്വിപ്മെന്റുകളുടെയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പിക്കാൻ ഫെലിക്സയുടെ ഇൻവെന്ററി മാനേജ്മന്റ്. അവശ്യ വസ്തുക്കൾ തീരുന്നതിന് മുമ്പേ തന്നെ വേണ്ടപ്പെട്ടവർക്ക് അലേർട്ട് നൽകാനും സാധിക്കും.




സൂഷ്മതയോടെ ശാസ്ത്രീയമായി

പ്രായമായവരുടെ രോ​ഗവിവരങ്ങളും ചികിത്സാ വിവരങ്ങളും കൃത്യമായും ശാസ്ത്രീയമായും സൂക്ഷിക്കേണ്ടത് അടിയന്തിര ഘട്ടങ്ങളിൽ ഉപകാരപ്പെടും. രോ​ഗം സ്ഥിരീകരിച്ച വിവരവും ചികിത്സാ രീതികളും കൺസൾട്ടേഷൻ അടക്കം കാലക്രമം അനുസരിച്ച് സൂക്ഷിക്കാൻ സഹായിക്കുകയാണ് ഫെലിക്സ കെയർ. ഓരോ വ്യക്തിയും നൽകുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി കൊണ്ടാണ് ഫെലിക്സ കെയർ രൂപവത്കരിച്ചിരിക്കുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫെലിക്സ കെയർ ആപ്പ് ഡൗൺലോഡ് ചെയ്യാം.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News