അകാലനരയ്ക്ക് മരുന്നുണ്ടോ?

മുടിക്ക് ഇരുണ്ടനിറം നല്‍കുന്നത് മെലനോസൈറ്റ് കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മെലാനിന്‍ ആണ്.

Update: 2018-11-20 14:44 GMT
Advertising

ഇക്കാലത്ത് ഒരുപാട് യുവാക്കളെ അലട്ടുന്ന പ്രശ്നമാണ് അകാലനര. മുടി നരയ്ക്കുന്നത് യുവാക്കളെ മാനസിക സംഘര്‍ഷത്തിലേക്ക് വരെ നയിക്കുന്നു. മുടിക്ക് ഇരുണ്ടനിറം നല്‍കുന്നത് മെലനോസൈറ്റ് കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മെലാനിന്‍ ആണ്. പ്രായം കൂടുമ്പോള്‍ ഈ കോശങ്ങളുടെ പ്രവര്‍ത്തനം കുറയുന്നു. ഇത് നേരത്തെ സംഭവിക്കുമ്പോഴാണ് അകാലനരയുണ്ടാകുന്നത്.

കാരണങ്ങള്‍

ജനിതക, പാരമ്പര്യ കാരണങ്ങള്‍

പിരിമുറുക്കം, ഉത്കണ്ഠ

കുളിക്കുന്ന വെള്ളത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യം

ഹെയര്‍ ജെല്‍, ഹെയര്‍ സ്പ്രേ പോലുള്ള സൌന്ദര്യവര്‍ധകവസ്തുക്കളുടെ അശാസ്ത്രീയ ഉപയോഗം

ആഹാരത്തിലെ മായം

ധാതുക്കളുടെയും വിറ്റാമിനുകളുടെയും അസന്തുലനം

അകാലനരയ്ക്ക് മരുന്ന്

നരച്ചുതുടങ്ങിയ മുടി കറുപ്പിക്കാന്‍ മരുന്നില്ല. അതേസമയം കൂടുതല്‍ മുടിയിഴകള്‍ നരയ്ക്കാതിരിക്കാന്‍ മരുന്നുണ്ട്. പാന്റോതെനിക് ആസിഡ് അടങ്ങിയ മരുന്നുകളാണ് നരയ്ക്ക് ഉപയോഗിക്കുന്നത്. അതായത് അകാലനര തുടങ്ങി വേഗം തന്നെ ചികിത്സ തേടിയാല്‍ ഫലമുണ്ടാകും.

ചില എണ്ണകള്‍ അകാലനരയ്ക്ക് മരുന്നായി പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ എണ്ണകള്‍ നരച്ച മുടികള്‍ കറുപ്പിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. അതേസമയം എണ്ണകളിലെ ഇലകളുടെയും മറ്റും സത്ത് നരച്ച മുടിക്ക് നിറം നല്‍കും. പ്രത്യക്ഷത്തില്‍ മുടി കറുത്തതായി തോന്നാം.

പലരും നര മറയ്ക്കാന്‍ ഡൈ ഉപയോഗിക്കാറുണ്ട്. അലര്‍ജിയുണ്ടാക്കാത്ത ഡൈ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. അലര്‍ജിയുണ്ടോ എന്ന് ചെവിക്ക് പിറകില്‍ അല്‍പനേരം പുരട്ടി വെച്ച് ടെസ്റ്റ് ചെയ്യണം. ഹെയര്‍ഡൈകളിലെ പി.പി.ഡി എന്ന വസ്തു പലരിലും അലര്‍ജിയുണ്ടാക്കുന്നു. പി.പി.ഡി ഇല്ലാത്ത ഡൈകള്‍ ലഭ്യമാണ്. പക്ഷേ ചെലവേറും. ഡൈ നിശ്ചിത സമയം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് പൂര്‍ണമായും കഴുകിക്കളയാനും മറക്കരുത്.

Tags:    

Similar News