ജപ്പാനിലെ റെസ്‌റ്റോറന്റിൽ വിളമ്പുന്നത് ജീവനുള്ള മത്സ്യം; ഇതാണ് 'ഫ്രഷ് ഫുഡ്'
വിചിത്രമായ സംഭവം കണ്ട് നിരവധി പേരാണ് വീഡിയോക്ക് കീഴിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്
എല്ലാവരും റെസ്റ്റോറന്റിൽ പോയാൽ പ്രധാനമായും ആവശ്യപ്പെടുക ഫ്രഷായ ഭക്ഷണം ലഭിക്കണം എന്നാണ്. വെജിറ്റേറിയനാണെങ്കിലും നോൺവെജിറ്റേറിയൻ ഫുഡാണെങ്കിലും നമുക്കിഷ്ടമുള്ളത് പോലെ ഉണ്ടാക്കിത്തരുന്ന നിരവധി റെസ്റ്റോറന്‍റുകള്‍ ഇന്നുണ്ട്. മുഴുവൻ പാകമായ ഭക്ഷണങ്ങളും പാതി വേവിച്ച ഭക്ഷണങ്ങളും പലയിടങ്ങളിലും സർവ സാധാരണയായിക്കഴിഞ്ഞു.
എന്നാൽ ജപ്പാനിലെ ഒരു റെസ്റ്റാറന്റിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ ഏവരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്. പ്ലേറ്റിൽ വിളമ്പിയ രണ്ടു മത്സ്യങ്ങളാണ് വീഡിയോയിൽ ആദ്യം കാണിക്കുന്നത്. തുടർന്ന് കഴിക്കാൻ വരുന്നയാൾ ഫോർക്ക് കൊണ്ട് കഴിക്കാൻ ശ്രമിക്കുമ്പോൾ മത്സ്യം ഫോർക്ക് കടിച്ചു പിടിക്കുകയാണ് ചെയ്യുന്നത്. വിചിത്രമായ ഈ സംഭവം കണ്ട് പല തരത്തിലുള്ള പ്രതികരണവുമായി നിരവധി പേരാണ് വീഡിയോക്ക് കീഴിൽ കമെന്റിട്ടിരിക്കുന്നത്.
@takahiro4601 എന്നയാളുടെ ഇൻസ്റ്റന്റ്ഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഇന്റനെറ്റിൽ പല തരത്തിലുള്ള ഡ്യുപ്ലിക്കേറ്റ് വീഡിയോകൾ കണ്ടിട്ടുണ്ട്. പല തരം കോമ്പിനേഷനിൽ പെട്ട വിവിധയിനം ഭക്ഷണങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഈ വീഡിയോ ഞങ്ങളെ ഞെട്ടിച്ചു എന്ന് ഒരാൾ കമെന്റ് ചെയ്തിട്ടുണ്ട്. 7 മില്യണിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു. 17.6 മില്യൺ ലൈക്കുകളും വീഡിയോക്ക് ലഭിച്ചു.