24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 17 രോഗികൾക്ക്; മുംബൈയില്‍ ആശുപത്രിയില്‍ കൂട്ടമരണം, അന്വേഷിക്കാൻ സംസ്ഥാനതല സമിതി

സ്വാഭാവിക സംഭവം മാത്രമാണെന്നും ചിലർ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുകയാണെന്നും ആശുപത്രിയിലെ ഒരു ഡോക്‌ടർ പ്രതികരിച്ചു

Update: 2023-08-13 13:16 GMT
Editor : banuisahak | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 17 രോഗികൾ. സംഭവത്തിൽ സംസ്ഥാനതല സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെ അടിസ്ഥാന ക്ലിനിക്കൽ സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. 

പ്രായമായ രോഗികളാണ് മരിച്ചവിൽ ഭൂരിഭാഗവുമെന്ന് ആശുപത്രിയുടെ ഡീൻ ഡോ രാകേഷ് ബരോട്ട് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 10ന് 12 മണിക്കൂറിനിടെ അഞ്ച് രോഗികൾ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ക്ലിനിക്കൽ കാരണങ്ങൾ, വൈദ്യചികിത്സയിലെ അപാകതകൾ, ഉപകരണങ്ങളുടെ അഭാവം എന്നിവയുണ്ടെങ്കിൽ നിഷ്പക്ഷമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. താനെ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. താനെ, പാൽഘർ ജില്ലകളിൽ നിന്ന് ദിവസേന നിരവധി രോഗികൾ ആശുപത്രിയിൽ എത്താറുണ്ട്. പലരെയും ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുക. 

പ്രതിദിനം ശരാശരി 10 മരണങ്ങളാണ് ആശുപത്രിയിൽ രേഖപ്പെടുത്തുന്നത്. മുംബൈയിലെ കെഇഎം ഹോസ്പിറ്റൽ റിപ്പോർട്ട് ചെയ്യുന്നതിന് സമാനമാണ് ഇത് . കെഇഎം ഹോസ്പിറ്റളിൽ 2022ൽ ആകെ 6,172 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിനം ശരാശരി 16 മരണങ്ങൾ ആണ് ഇവിടെയുണ്ടാകുന്നതെന്നാണ് വിവരം. 

ചില ദിവസങ്ങളിൽ, പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ അവസ്ഥയെ ആശ്രയിച്ച്, മരണങ്ങളുടെ എണ്ണം ഉയർന്നേക്കാം. അതിനാൽ, ഇത് ഒരു സ്വാഭാവിക സംഭവമാണെന്ന് കൽവ ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. എന്നാൽ, ചിലർ ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുകയാണെന്നും ഡോക്ടർ പറഞ്ഞു. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ എൻസിപി രൂക്ഷമായി വിമർശിച്ചു. 20 വർഷത്തിലേറെയായി തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന താനെയിൽ നിന്നുള്ള മന്ത്രിയാണ് ഷിൻഡെ. ആശുപത്രിയിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ചുള്ള പരാതികൾക്കിടയിൽ പാർട്ടി എംഎൽഎ ജിതേന്ദ്ര ഔഹാദ് രണ്ട് ദിവസം മുമ്പ് ആശുപത്രി സന്ദർശിച്ചിരുന്നു. മരണവർത്തയെ തുടർന്ന് ഞായറാഴ്ചയും അവാദ് ആശുപത്രിയിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു.

ആശുപത്രിയിൽ മെഡിക്കൽ സൗകര്യമില്ല, ഡോക്ടർമാരില്ല, ജീവനക്കാരുടെ കുറവുണ്ടെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ വിമർശിച്ചു. പെയിന്റിംഗിനും ഇന്റീരിയറിനും വേണ്ടി 400 മുതൽ 500 കോടി രൂപ വരെ  ചെലവഴിച്ചെങ്കിലും ഇവിടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടില്ലെന്ന് അവാദ് പറഞ്ഞു. മരണത്തിന് ഉത്തരവാദികൾ മുനിസിപ്പൽ കമ്മീഷണറും ആശുപത്രി ഭരണകൂടവും ആണെന്ന് ആരോപിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്)യും രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News