'സംസ്‌കാരത്തിനും സ്മാരകത്തിനും പ്രത്യേക സ്ഥലം അനുവദിച്ചില്ല'; മൻമോഹൻ സിങ്ങിനെ കേന്ദ്രം അപമാനിച്ചെന്ന് രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാൻ മൻമോഹൻ സിങ്ങിനോട് ബഹുമാനം കാണിച്ചില്ലെന്ന് രാഹുൽ ആരോപിച്ചു.
Update: 2024-12-28 13:20 GMT
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കേന്ദ്ര സർക്കാർ അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നു. കേന്ദ്ര സർക്കാർ ബഹുമാനം കാണിച്ചില്ല. മുൻ പ്രധാനമന്ത്രിമാർക്ക് പ്രത്യേക സ്ഥലം അനുവദിച്ചിരുന്നുവെന്നും രാഹുൽ എക്‌സിൽ കുറിച്ചു.
മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഖാർഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. വാജ്‌പേയ് മരിച്ചപ്പോൾ പ്രത്യേക സ്ഥലം അനുവദിച്ചതും കോൺഗ്രസ് ചൂണ്ടിക്കാട്ടിരുന്നു. മൻമോഹൻ സിങ്ങിന് സ്മാരകം നിർമിക്കുമെന്നും അതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ വിശദീകരണം.