പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യ താഴോട്ട്, 85ാം സ്ഥാനം; ഫ്രാൻസ് ഒന്നാമത്
ഇന്ത്യയുടെ അയൽക്കാരായ മാലദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്
2024ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്പോർട്ടുകളുടെ പട്ടികയിൽ ഫ്രാൻസാണ് ഒന്നാമത്. എന്നാൽ കഴിഞ്ഞ വർഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യൻ പൗരന്മാർക്ക് കഴിഞ്ഞ വർഷം 60 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുമായിരുന്നത്. എന്നാൽ ഈ വർഷം 62 രാജ്യങ്ങളിലേക്ക് ഈ തരത്തിൽ സഞ്ചരിക്കാനാകും. എന്നിട്ടും റാങ്കിംഗിൽ പിന്നോട്ട് പോയത് അത്ഭുതപ്പെടുത്തുന്നതായാണ് വാർത്തകൾ.
വിവിധ രാജ്യങ്ങളുടെ പാസ്പോർട്ട് ശക്തി അനുസരിച്ചണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പുറത്തിറക്കുന്നത്. പട്ടികയിൽ ഒന്നാമതുള്ള ഫ്രാൻസിന്റെ പൗരന്മാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവയാണ് ഫ്രാൻസിനൊപ്പം പട്ടികയുടെ ആദ്യ സ്ഥാനങ്ങളിലുള്ളത്. അതേസമയം, കഴിഞ്ഞ വർഷത്തെ പോലെ പട്ടികയിൽ 106ാം സ്ഥാനമാണ് പാകിസ്താനുള്ളത്. അതിനിടെ, ബംഗ്ലാദേശിന്റെ റാങ്ക് 101ൽ നിന്ന് 102ലേക്ക് താഴ്ന്നു.
ഇന്ത്യയുടെ അയൽക്കാരായ മാലദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്. 96 രാജ്യങ്ങളിലേക്കാണ് മാലദ്വീപ് പൗരന്മാർക്ക് വിസ രഹിത പ്രവേശനം ലഭിക്കുക.
ഇറാൻ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തതിന് ശേഷവും റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ഇടിയുകയായിരുന്നു. അതേസമയം, ചൈന 2023ലുണ്ടായിരുന്ന 66ാം സ്ഥാനത്ത് നിന്ന് 64 കയറി. യുഎസ് ഏഴിൽനിന്ന് ആറിലെത്തി.
കഴിഞ്ഞ 19 വർഷത്തെ ഡാറ്റയിൽ നിന്നാണ് ഹെൻലി പാസ്പോർട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള 199 പാസ്പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) പ്രത്യേക വിവരം അടിസ്ഥാനമാക്കിയാണിത്. വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് ആഗോള മാനദണ്ഡമായി പ്രവർത്തിക്കുന്ന ഇൻഡെക്സ് പ്രതിമാസം പുതുക്കുന്നതാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള സഞ്ചാരത്തിൽ കാര്യമായ മാറ്റങ്ങൾ വന്നതായി ഹെൻലി പാസ്പോർട്ട് സൂചിക വ്യക്തമാക്കുന്നു. 2006-ൽ ആളുകൾക്ക് ശരാശരി 58 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാമായിരുന്നത്. എന്നാൽ ഈ വർഷം അത് 111 രാജ്യങ്ങളിലേക്കായിരിക്കുകയാണ്.
പാസ്പോർട്ട്, 2024ലെ സ്ഥാനം, വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം എന്ന ക്രമത്തിൽ:
France
1st
194
Germany
1st
194
Italy
1st
194
Japan
1st
194
Singapore
1st
194
Spain
1st
194
Finland
2nd
193
Netherlands
2nd
193
South Korea
2nd
193
Sweden
2nd
193
Austria
3rd
192
Denmark
3rd
192
Ireland
3rd
192
Luxembourg
3rd
192
United Kingdom
3rd
192
Belgium
4th
191
Norway
4th
191
Portugal
4th
191
Australia
5th
190
Greece
5th
190
Malta
5th
190
New Zealand
5th
190
Switzerland
5th
190
Canada
6th
189
Czechia
6th
189
Poland
6th
189
United States
6th
189
Hungary
7th
188
Lithuania
7th
188
Estonia
8th
187
Latvia
9th
186
Slovakia
9th
186
Slovenia
9th
186
Iceland
10th
185
Croatia
11th
184
Malaysia
12th
183
United Arab Emirates
12th
183
Liechtenstein
13th
182
Cyprus
14th
181
Bulgaria
15th
179
Monaco
15th
179
Romania
15th
179
Chile
16th
177
Argentina
17th
174
Brazil
18th
173
Andorra
19th
172
Hong Kong (SAR China)
19th
172
San Marino
19th
172
Israel
20th
171
Brunei
21st
168
Barbados
22nd
165
Mexico
23rd
162
Bahamas
24th
158
St. Vincent and the Grenadines
25th
157
Vatican City
25th
157
Seychelles
26th
156
St. Kitts and Nevis
26th
156
Uruguay
26th
156
Antigua and Barbuda
27th
153
Costa Rica
28th
152
Mauritius
29th
151
Trinidad and Tobago
29th
151
Panama
30th
149
Grenada
31st
148
St. Lucia
31st
148
Ukraine
31st
148
Paraguay
32nd
145
Dominica
33rd
144
Macao (SAR China)
33rd
144
Taiwan (Chinese Taipei)
34th
143
Peru
35th
142
Serbia
36th
139
Guatemala
37th
137
El Salvador
38th
136
Colombia
39th
135
Honduras
39th
135
Solomon Islands
40th
134
Samoa
41st
133
Tonga
42nd
131
Nicaragua
43rd
130
Tuvalu
44th
129
Marshall Islands
45th
128
Montenegro
46th
127
North Macedonia
46th
127
Venezuela
47th
126
Kiribati
48th
125
Micronesia
48th
125
Palau Islands
49th
124
Albania
50th
123
Bosnia and Herzegovina
50th
123
Moldova
51st
122
Georgia
52nd
121
Russian Federation
53rd
119
Türkiye
54th
118
Qatar
55th
108
South Africa
55th
108
Belize
56th
104
Kuwait
57th
102
Maldives
58th
96
Timor-Leste
58th
96
Ecuador
59th
95
Vanuatu
60th
94
Bahrain
61st
91
Botswana
61st
91
Guyana
61st
91
Nauru
61st
91
Fiji
62nd
90
Jamaica
62nd
90
Oman
62nd
90
Saudi Arabia
63rd
89
China
64th
86
Papua New Guinea
65th
85
Bolivia
66th
82
Thailand
66th
82
Belarus
67th
81
Suriname
67th
81
Lesotho
68th
80
Namibia
68th
80
Indonesia
69th
78
Kazakhstan
69th
78
eSwatini
70th
77
Kenya
71st
76
Malawi
71st
76
Kosovo
72nd
75
Dominican Republic
73rd
74
Tanzania
74th
73
Azerbaijan
75th
72
Morocco
76th
71
Tunisia
76th
71
Zambia
76th
71
The Gambia
77th
70
Uganda
77th
70
Cape Verde Islands
78th
69
Philippines
78th
69
Armenia
79th
68
Sierra Leone
80th
67
Ghana
81st
66
Rwanda
81st
66
Zimbabwe
81st
66
Kyrgyzstan
82nd
65
Cuba
83rd
64
Mongolia
83rd
64
Benin
84th
63
Mozambique
84th
63
Uzbekistan
84th
63
India
85th
62
Gabon
86th
61
Sao Tome and Principe
86th
61
Tajikistan
86th
61
Burkina Faso
87th
60
Madagascar
87th
60
Cote d'Ivoire
88th
59
Guinea
88th
59
Mauritania
88th
59
Togo
88th
59
Equatorial Guinea
89th
58
Senegal
89th
58
Niger
90th
57
Algeria
91st
56
Cambodia
91st
56
Guinea-Bissau
91st
56
Jordan
91st
56
Mali
91st
56
Bhutan
92nd
55
Central African Republic
92nd
55
Chad
92nd
55
Comoro Islands
92nd
55
Egypt
92nd
55
Haiti
92nd
55
Vietnam
92nd
55
Angola
93rd
53
Cameroon
93rd
53
Congo (Rep.)
94th
52
Turkmenistan
94th
52
Burundi
95th
51
Laos
95th
51
Liberia
95th
51
Djibouti
96th
50
Myanmar
97th
48
Congo (Dem. Rep.)
98th
47
Ethiopia
98th
47
South Sudan
99th
46
Iran
100th
45
Lebanon
100th
45
Nigeria
100th
45
Sudan
100th
45
Eritrea
101st
43
Sri Lanka
101st
43
Bangladesh
102nd
42
North Korea
102nd
42
Libya
103rd
40
Nepal
103rd
40
Palestinian Territory
103rd
40
Somalia
104th
36
Yemen
105th
35
Pakistan
106th
34
Iraq
107th
31
Syria
108th
29
Afghanistan
109th
28
2024 Henley Passport Index Released; India On 85th positin