ആന്ധ്രയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മൂന്നു വയസുകാരനുള്‍പ്പെടെ നാലു പേര്‍ മരിച്ചു
മുളകേട് ഗ്രാമത്തിലെ ഒരു വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ അനനപൂർ ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നാലു മരണം. മൂന്നു വയസുകാരനും രണ്ട് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മുളകേട് ഗ്രാമത്തിലെ ഒരു വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം.
Andhra Pradesh | Four people died, two injured after the wall of a house collapsed following a gas cylinder explosion at a neighbouring house in Mulakaledu Village of Anantpur district. Police officials at the spot. A case is being registered and further investigation is underway pic.twitter.com/j1MtTVj6Rk
— ANI (@ANI) May 28, 2022
ജൈനബി (60), ദാദു (36), ഷർഫുണ്ണി (28) എന്നിവരാണ് മരിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ കെട്ടിടം തകരുകയും ചെയ്തു. സമീപമുള്ള രണ്ടു വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.