'പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ 8 തവണ വധശ്രമങ്ങളുണ്ടായി'; സിദ്ധു മൂസെവാലയുടെ പിതാവ്

' ഒരു ഗ്രൂപ്പുമായോ ഗുണ്ടാസംഘവുമായോ യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും മകൻ ഗുണ്ടാസംഘങ്ങളുടെ മത്സരത്തിന് ഇരയായി'

Update: 2022-07-05 07:25 GMT
Editor : Lissy P | By : Web Desk
Advertising

പഞ്ചാബ്: ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസേവാലയ്ക്ക് നേരെ പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ എട്ടുതവണ വധശ്രമമുണ്ടായെന്ന ആരോപണവുമായി പിതാവ് ബൽക്കൗർ സിംഗ് രംഗത്ത്. 'അവനെ കൊല്ലാൻ 60-80 പേർ പിന്നാലെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് എട്ടുതവണയെങ്കിലും അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. സുരക്ഷ പിൻവലിച്ചതോടെ സർക്കാരും അതു തന്നെയാണ് ചെയ്തത്.' ഭഗവന്ത് മാൻ സർക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തി പിതാവ് പറഞ്ഞു.

'ഗുണ്ടാസംഘങ്ങൾ പഞ്ചാബിൽ സമാന്തര സർക്കാർ നടത്തുകയാണെന്നും യുവാക്കൾ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞതായി വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഒരു ഗ്രൂപ്പുമായോ ഗുണ്ടാസംഘവുമായോ യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ മകൻ ഗുണ്ടാസംഘങ്ങളുടെ മത്സരത്തിന് ഇരയായി. നാളെ ആരെങ്കിലും സിദ്ദുവിന് വേണ്ടി പ്രതികാരം ചെയ്യുമെന്നും അത് ഞങ്ങളുടെ സമാധാനം കൂടിയാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ലോകമെമ്പാടും അംഗീകാരം ലഭിച്ചതിന് സിദ്ധു മൂസെവാലയ്ക്ക് വില നൽകേണ്ടി വന്നു. പലരും സിദ്ധുവിന്‍റെ കരിയർ നശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇനി ഞങ്ങൾ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല, ജനങ്ങളുടെ ഇടയിൽ തുടരുമെന്നും സിദ്ധു മൂസേവാലയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News