ബി.ജെ.പിക്കൊപ്പം ഇടിഞ്ഞ് സെൻസെക്സും അദാനി ഓഹരികളും

Update: 2024-06-04 08:00 GMT
Editor : safvan rashid | By : Web Desk
Advertising

ന്യൂഡൽഹി: പ്രീപോൾ പ്രവചനങ്ങളുടെയും എക്സിറ്റ്പോളുകളെയും വിശ്വസിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് ആദ്യ ഫല സൂചനകളിൽ തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയിലും അമ്പേ താഴേക്ക് പോയി. 11 മണിയോടെ 3,700​ ലേറെ പോയന്റ് തകർച്ചയാണ് സെൻസെക്സിന് നേരിട്ടത്. തകർച്ചയിൽ നിക്ഷേപകർക്ക് 18 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായതാണ് വിലയിരുത്തുന്നത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ്, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ്, എൻടിപിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഏറ്റവും പിന്നോട്ട് പോയത്. ലീഡ് നില മാറി വരുന്നതിനുസരിച്ച് സൂചികകൾ ചാഞ്ചാടുന്നുണ്ട്. വരും ദിവസങ്ങളിലും വിപണിയിലെ സൂചികകൾ ചാഞ്ചാടുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

എക്സിറ്റ് പോളുകളു​ടെ ബലത്തിൽ കുതിച്ചുകയറിയ അദാനി ഓഹരികൾക്ക് ഫല പ്രഖ്യാപന ദിനത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ന് 10 ലക്ഷം കോടി രൂപയു​ടെ നഷ്ടമാണ് അദാനിക്കുണ്ടായത്. അദാനി എന്റർ പ്രൈസി​ന്റെയും അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി,അംബുജ സിമന്റ്സ് ഓഹരി പത്തുശതമാനത്തിലേറെയും ഇടിവാണ് നേരിട്ടത്. അദാനിയുടെ നിയ​ന്ത്രണത്തിലുള്ള എൻ.ഡി.ടി.വിയുടെ ഓഹരികൾക്കും തിരിച്ചടി നേരിട്ടു. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News