രാമക്ഷേത്ര ഉദ്ഘാടന ശേഷം ഗോധ്രയ്ക്ക് സമാനമായ സാഹചര്യത്തിന് സാധ്യത: ഉദ്ധവ് താക്കറെ

ജൽഗാവിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉദ്ധവ് താക്കറെയുടെ ആരോപണം

Update: 2023-09-11 09:45 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ഉത്തർ പ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിനെത്തിയവരുടെ മടക്കയാത്രക്കിടെ ഗോധ്ര പോലുള്ള സംഭവം നടന്നേക്കാമെന്ന് ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെ.

'2002 ഫെബ്രുവരി 27ന്, അയോധ്യയിൽ നിന്ന് സബർമതി എക്സ്പ്രസിൽ മടങ്ങുകയായിരുന്ന കർസേവകർ ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ ആക്രമിക്കപ്പെടുകയും അവരുടെ ട്രെയിൻ കോച്ച് കത്തിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തുടനീളം വലിയ കലാപങ്ങൾക്ക് കാരണമായി. അതുപോലെ, രാമക്ഷേത്ര ഉദ്ഘാടനത്തിന് ബസുകളിലും ട്രക്കുകളിലും സർക്കാർ ധാരാളം ആളുകളെ എത്തിക്കാൻ സാധ്യതയുണ്ട്. അവരുടെ മടക്കയാത്രയിൽ ഗോധ്രയിൽ സംഭവിച്ചതിന് സമാനമായ ഒരു സംഭവം ഉണ്ടായേക്കാം'- താക്കറെ പറഞ്ഞു.

ജൽഗാവിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉദ്ധവ് താക്കറെയുടെ ആരോപണം. ബി.ജെ.പിക്കും ആർ.എസ്.എസിനും അവകാശപ്പെടാൻ സ്വന്തമായി നേട്ടങ്ങളൊന്നുമില്ലെന്നും താക്കറെ വിമർശിച്ചു.ഇപ്പോൾ തന്റെ പിതാവായ ബാൽതാക്കറെയുടെ പാരമ്പര്യത്തിൽ അവകാശവാദം ഉന്നയിക്കാനാണ് ബിജെപി-ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മാത്രം ബാക്കി നിൽക്കെ 2024 ജനുവരിയിലാണ് രാമക്ഷേത്രം തുറക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News