അജിത് പവാറിന്റെ നേതൃത്വത്തിൽ വിമത എം.എൽ.എമാർ ശരദ് പവാറിനെ കാണാനെത്തി
ജൂലൈ രണ്ടിനാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ 31 എം.എൽ.എമാർ ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നത്.
Update: 2023-07-16 08:56 GMT
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിൽ വിമത എം.എൽ.എമാർ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ കാണാനെത്തി. പിളർപ്പിന് ശേഷം ആദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്. ശരദ് പവാറിന്റെ ആശിർവാദം തേടിയെത്തിയതാണെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു.
പ്രഫുൽ പട്ടേൽ, ദിലീപ് വാൽസെ പാട്ടീൽ, ഹസൻ മുശരിഫ്, ഛഗൻ ഭുജബൽ, ധനഞ്ജയ് മുണ്ടെ, അതിഥി താക്കറെ, ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ എന്നിവരാണ് അജിത് പവാറിനൊപ്പം മുംബൈയിലെ എൻ.സി.പി ഓഫീസിലെത്തിയത്. തങ്ങൾ ശരദ് പവാറിന്റെ ആശിർവാദം തേടിയെത്തിയതാണെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു.
ജൂലൈ രണ്ടിനാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ 31 എം.എൽ.എമാർ ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പ്രഫുൽ പട്ടേൽ അടക്കം ഒമ്പത് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു.