രാജ് സമന്ദിലെ ബി.ജെ.പി ഓഫീസ് പ്രവർത്തകർ അടിച്ചു തകർത്തു

കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി രാജസ്ഥാൻ ബി.ജെ.പിയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം

Update: 2023-10-23 05:45 GMT
Advertising

ഡൽഹി: രാജസ്ഥാൻ ബി.ജെ.പിയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം. രാജ് സമന്ദിലെ ബി.ജെ.പി ഓഫീസ് ബി.ജെ.പി പ്രവർത്തകർ അടിച്ചു തകർത്തു. സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി. മിസോറാമിലും ചത്തീസ്ഗഡിലും നാമനിർദേശ പത്രിക് പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ രാജാസ്ഥാനിൽ തങ്ങി നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.

83 സ്ഥാനാർതികളെയാണ് രണ്ടാംഘട്ട പട്ടികയിൽ ബി.ജെ.പി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 41 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. അന്നുതന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. ജയ്പൂരിലെ ബി.ജെ.പി ആസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി. പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ കോലം കത്തിക്കുകയും സി.പി ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രതിഷേധം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ വലിയ രീതിയിൽ വെട്ടിലാക്കിയിട്ടുണ്ട്.

ചിറ്റോഘട്ടിലെ സിറ്റിംഗ് എം.എൽ.എ ചന്ദ്രഭവൻ സിംഗ് അക്കിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. തങ്ങളുടെ എം.എൽക്ക് സീറ്റ് നൽകാതെ മറ്റൊരാൾക്ക് സീറ്റ് നൽകിയതാണ് ഇവരെ ചൊടുപ്പിച്ചത്. ചിറ്റോഘട്ട്, അൽവാർ, ജയ്പൂർ, രാജ്‌സമന്ദ്, ഉദയ്പൂർ, ബുണ്ടി ജില്ലകളിലും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. വസന്തരാജിയുടെ അനുയായിക്കാണ് ചിറ്റോഘട്ടിൽ സീറ്റ് നൽകിയിരിക്കുന്നത്. വസന്തരാജിയുടെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധം പലക്കോണിൽ നിന്നും ഉയർന്നിരുന്നു. തുടർന്നാണ് വസന്താരാജിക്ക് സിറ്റ് നൽകാൻ ബി.ജെ.പി നിർബന്ധിതരായത്.

41 അംഗ പട്ടികയിൽ സീറ്റ് നൽകാത്ത പലരും വിമത ഭീഷണിയുയർത്തുന്നുണ്ട്. ഇവരെല്ലാവരും ഒറ്റക്ക് ബി.ജെ.പിക്കെതിരെ മത്സരിക്കും. ഇതിനെ സംബന്ധിച്ച ബി.ജെ.പി നേതാക്കൾ പരസ്യ പ്രഖ്യാപനം വരെ നടത്തിയിരുന്നു. ബി.ജെ.പി സീറ്റ് നൽകിയ രാജ് വത്തൻ സിംഗ് റയത്തോട്ടിന് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇദ്ദേഹത്തിനെതിരെ രാജ്പാൽ സിംഗ് ശഖാവത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാനവും നടത്തിയിരുന്നു. മൂന്നാംഘട്ട പട്ടിക പ്രഖ്യാപനത്തിലേക്ക് ബി.ജെ.പി കടക്കമ്പോൾ അത് എത്രത്തോളം പ്രതിസന്ധി സൃഷ്ടക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഏകദേശം 76 ഓളം സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചർച്ചകൾ നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.

ചത്തീസ്ഗഡിലും മിസോറാമിലും കോൺഗ്രസ് സ്ഥാനാർഥി നിർണയം പുർത്തിതയായിട്ടുണ്ട്. ചത്തീസ്ഗഡിൽ ജാതിസെൻസസ് പ്രധാന പ്രചാരണായുധമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ രാജസ്ഥാനിൽ കോൺഗ്രസിന് ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് ഒന്നാം ഘട്ടത്തിൽ 33 ഉം രണ്ടാംഘട്ടത്തിൽ 43 ഉം സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇനി 124 ഓളം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. മധ്യ പ്രദേശിൽ കോൺഗ്രസിലും ബി.ജെ.പിയിലും ആശയകുഴപ്പം തുടരുന്നുണ്ട്. സമാജ് വാദി പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കോൺ ഗ്രസിനെ പ്ര്ശ്‌നത്തിലാക്കുന്നതെങ്കിൽ സ്ഥാനാർഥി നിർണയമാണ് ബി.ജെ.പിയെ വലക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News