ഗൗതം അദാനിയെ സംബന്ധിച്ച ലേഖനം; വിശദീകരണവുമായി വിക്കിപീഡിയ

പ്രതിഫലം വാങ്ങി നാല്‍പതോളം ലേഖകർ ആണ് അദാനിക്ക് അനുകൂലമായി വിക്കിപീഡിയയിൽ ലേഖനം എഴുതിയത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം

Update: 2023-02-22 08:31 GMT
Gautam Adani, adani
AddThis Website Tools
Advertising

ന്യൂഡല്‍ഹി: വ്യവസായിയായ ഗൗതം അദാനിയെയും അദ്ദേഹത്തിൻറെ വ്യവസായങ്ങളെയും സംബന്ധിച്ച ലേഖനങ്ങളിൽ വിശദീകരണവുമായി വിക്കിപീഡിയ. പ്രതിഫലം വാങ്ങി നാല്‍പതോളം ലേഖകർ ആണ് അദാനിക്ക് അനുകൂലമായി വിക്കിപീഡിയയിൽ ലേഖനം എഴുതിയത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വ്യാജ ആർട്ടിക്കിൾ സ്വതന്ത്ര വസ്തുതാന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പിന്നീട് കണ്ടെത്തിയത്.

വിക്കിപീഡിയയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ച് ലേഖനങ്ങൾ മാറ്റി എഴുതിയ ലേഖകർക്ക് എതിരെ വിക്കിപീഡിയ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ ബ്ലാക്ക്ലിസ്റ്റ് ചെയ്യുകയും ഭാവിയിൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നതിൽ നിന്ന് തടയുകയും ചെയ്തിട്ടുണ്ട്. ഈ ലേഖകരിൽ 22 പേർ വ്യാജ ഐപി മേൽവിലാസം ഉപയോഗിച്ചാണ് ലേഖനങ്ങൾ എഴുതി ചേർത്തത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

Web Desk

By - Web Desk

contributor

Similar News