അടുത്ത മാസം ബാങ്കുകൾ പ്രവർത്തിക്കുക 10 ദിവസം മാത്രം! അവധിദിനങ്ങള്‍ അറിയാം
ദസറ, നബിദിനം, ദുർഗാപൂജ, ഗാന്ധി ജയന്തി അടക്കം ഒക്ടോബറിലെ 21 അവധിദിവസങ്ങളുടെ പട്ടിക ആർബിഐ പുറത്തുവിട്ടു
വിശേഷദിനങ്ങളും ആഘോഷങ്ങളുമായി അവധിയുടെ നാളുകളാണ് അടുത്തമാസം വരാനിരിക്കുന്നത്. ദസറ, നബിദിനം, ദുർഗാപൂജ, ഗാന്ധി ജയന്തി ഉൾപ്പെടെ 21 അവധിദിനങ്ങളാണ് അടുത്ത മാസമുള്ളത്. എന്നാൽ, ഇത്രയും ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
പ്രാദേശികമായുള്ള ആഘോഷദിനങ്ങളടക്കം വെറും 10 ദിവസം മാത്രമായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. ഇതിൽ പൊതുബാങ്കുകളും സ്വകാര്യ ബാങ്കുകളും ഉൾപ്പെടും. അതിനാൽ, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കിയാൽ തിരക്കുകൾ ഒഴിവാക്കാനാകും.
അടുത്ത മാസത്തെ അവധിദിനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ 14 ദിവസം വിശേഷ അവധികളും ബാക്കി വാരാന്ത്യ അവധിയുമായിരിക്കും. ഏതൊക്കെയാണ് അവധിദിനങ്ങളെന്ന് നോക്കാം:
ഒക്ടോബർ ഒന്ന്- അർധവാർഷിക ബാങ്ക് അക്കൗണ്ട് ക്ലോസിങ് (സിക്കിം)
രണ്ട്- ഗാന്ധി ജയന്തി
മൂന്ന്- ഞായറാഴ്ച
ആറ്- മഹാലയ അമവാസ്യ (ബംഗാൾ, ത്രിപുര, കർണാടക)
ഏഴ്- മേര ചൗരെൻ ഹൂബ (ത്രിപുര, ബംഗാൾ, മേഘാലയ)
ഒൻപത്- രണ്ടാം ശനി
പത്ത്, ഞായറാഴ്ച
12- ദുർഗാപൂജ/മഹാസപ്തമി (ബംഗാൾ, ത്രിപുര)
13- ദുർഗാപൂജ/മഹാഅഷ്ടമി (ബംഗാൾ, സിക്കിം, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, മണിപ്പൂർ, ത്രിപുര, അസം)
14- ദുർഗാപൂജ, ദസറ, മഹാനവമി (ബംഗാൾ, ഉത്തർപ്രദേശ്, ത്രിപുര, തമിഴ്‌നാട്, സിക്കിം, പുതുച്ചേരി, ഒഡിഷ, നാഗാലാൻഡ്, മേഘാലയ, കേരളം, കർണാടക, ജാർഖണ്ഡ്, ബിഹാർ, അസം)
15- ദുർഗാപൂജ, ദസറ, വിജയദശമി (മണിപ്പൂരും ഹിമാചൽപ്രദേശും ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളും)
16- ദുർഗാപൂജ (സിക്കിം)
17- ഞായറാഴ്ച
18- കാതി ബിഹു (അസം)
19- നബിദിനം
20- വാൽമീകി ജയന്തി, ലക്ഷ്മി പൂജ, നബിദിനം (ത്രിപുര, പഞ്ചാബ്, ബംഗാൾ, കർണാടക, ഹരിയാന, ഹിമാചൽപ്രദേശ്)
22- നബിദിനത്തിനുശേഷമുള്ള വെള്ളി (ജമ്മു കശ്മീർ)
23- നാലാം ശനി
24- ഞായറാഴ്ച
26- പ്രവേശനദിനം (കശ്മീർ)
31- ഞായറാഴ്ച