ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു
പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രിയാണ്
Update: 2021-11-05 07:22 GMT
പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രിയാണ്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 24നാണ് സുബ്രത മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി 9.22 ഓടെയാണ് മരണം സംഭവിച്ചത്. സുബ്രത തങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാനാവില്ലെന്നും വ്യക്തിപരമായ നഷ്ടമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള രവീന്ദ്ര സദനിലെ ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ബാലിഗഞ്ചിലേക്കു വീട്ടിലേക്കും അവിടെ നിന്ന് ജന്‍മഗൃഹത്തിലേക്കും മൃതദേഹം കൊണ്ടുപോകും.