ഭോപ്പാൽ ദുരന്തം: 40 വർഷത്തിനുശേഷം വിഷമാലിന്യം നീക്കിത്തുടങ്ങി

മാലിന്യവുമായി പോകുന്ന കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്ക് വഴി മധ്യേ നിര്‍ത്താൻ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്

Update: 2025-01-02 05:35 GMT
Editor : rishad | By : Web Desk
Advertising

ഭോപാല്‍: ഭോപ്പാൽ ദുരന്തത്തിലെ വിഷമാലിന്യങ്ങൾ നീക്കിതുടങ്ങി. 40 വർഷമായി കെട്ടികിടക്കുന്ന വിഷമാലിന്യമാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നീക്കുന്നത്. 337 ടൺ മാലിന്യമാണ് നീക്കം ചെയ്യേണ്ടത്. 

337 മെട്രിക് ടൺ വിഷമാലിന്യങ്ങളാണ് 12 സീൽ ചെയ്‌ത കണ്ടെയ്‌നർ ട്രക്കുകളിലാക്കി നീക്കുന്നത്. ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള പിത്തംപൂരിലെ ഒരു വ്യവസായ മേഖലയിലേക്കാണ് മാലിന്യങ്ങൾ മാറ്റുന്നത്. സുപ്രിംകോടതിയിൽ നിന്ന് പോലും നിർദേശങ്ങൾ ലഭിച്ചിട്ടും ഭോപ്പാലിലെ യൂണിയൻ കാർബൈഡ് സൈറ്റ് വൃത്തിയാക്കാത്തതിന് ഡിസംബർ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.

മാലിന്യങ്ങൾ മാറ്റാൻ നാലാഴ്‌ചത്തെ സമയപരിധി നല്‍കുകയും ചെയ്‌തിരുന്നു. ജനുവരി മൂന്നിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിര്‍ദേശമുണ്ട്. നിർദേശം പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷമാലിന്യങ്ങൾ നീക്കിതുടങ്ങുന്നത്. 

മാലിന്യവുമായി പോകുന്ന കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്ക് വഴി മധ്യേ നിര്‍ത്താൻ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓരോ 30 മിനിറ്റിലും ആരോഗ്യ പരിശോധനകൾക്കും വിധേയരാക്കുന്നുണ്ട്. 30 മിനിട്ട് ഷിഫ്‌റ്റ് ആണ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ളത്. 

1984 ഡി​സം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ രാ​ത്രി​യി​ലാ​ണു ഭോ​പ്പാ​ലി​ലെ യൂ​ണി​യ​ന്‍ കാ​ര്‍ബൈ​ഡ് കീ​ട​നാ​ശി​നി ഫാ​ക്‌​ട​റി​യി​ല്‍ നി​ന്ന് ഉ​യ​ര്‍ന്ന വി​ഷാം​ശ​മു​ള്ള മീ​ഥൈ​ല്‍ ഐ​സോ​സ​യ​നേ​റ്റ് (എം​ഐ​സി) വാ​ത​കം ചോ​ര്‍ന്ന​ത്. ദു​ര​ന്ത​ത്തി​ല്‍ കു​റ​ഞ്ഞ​ത് 5,479 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളുണ്ടാകുകയും ചെയ്തിരുന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വ്യാ​വ​സാ​യി​ക ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. 


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News