ഒഡീഷയിൽ എട്ട് സീറ്റിൽ ബി.ജെ.പി മുന്നിൽ
ഭരണകക്ഷിയായ ബിജെഡി ഒമ്പത് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്
ഒഡിഷയിൽ ബി.ജെ.പി 14 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബി.ജെ.ഡി ഒമ്പത് സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്. ബർഗഡ്, കലഹന്ദി, ബലംഗീർ, പുരി, സംബൽപൂർ, കിയോഞ്ജർ എന്നിവയുൾപ്പെടെ 14 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കാവി പാർട്ടി ഭരണകക്ഷിയായ ബിജെഡി ഒമ്പത് സീറ്റുകളിലും കോൺഗ്രസ് രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. നിരവധി ബിജെഡി നേതാക്കൾ ബിജെപിയിലേക്ക് ചുവടുമാറിയ സാഹചര്യത്തിൽ ഒഡിഷ ഫലം എന്താകുമെന്ന് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്.
എക്‌സിറ്റ് പോളുകൾ പറഞ്ഞതെന്ത്?
ഭൂരിപക്ഷം എക്‌സിറ്റ് പോൾ സർവേകളും എൻ ഡി എ സഖ്യത്തിനാണ് ഒഡിഷയിൽ വിജയ സാധ്യത പ്രവചിച്ചിരിക്കുന്നത്. സീ വോട്ടേഴ്‌സ് സർവേ പ്രകാരം ഒഡീഷയിൽ ബി.ജെ.പിക്കാണ് വിജയ സാധ്യത. ബി.ജെ.പി 17 മുതൽ 19 സീറ്റ് വരെ നേടുമെന്നാണ് സർവേ ഫലങ്ങളെല്ലാം പറഞ്ഞിരുന്നത്.. ബി ജെ.ഡിക്ക് 1 -3 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 0- 1 സീറ്റുകളാണ് പ്രവചിക്കുന്നത്.
ഒഡിഷയിലെ ആകെയുള്ള 21 ലോക്സഭ സീറ്റുകളിൽ ബിജെഡി കഴിഞ്ഞ തവണ 12 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 8 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് ഒരു സീറ്റിൽ ജയിച്ചു.
കലിംഗ രാജാക്കന്മാരിൽ നിന്ന് അശോക ചക്രവർത്തി കീഴടക്കിയ ചരിത്രമാണ് ഒഡിഷയുടേത്. ഉത്കലയെന്നും ഒറീസയെന്നും ഒഡിഷയെന്നും പേരുള്ള സംസ്ഥാനത്ത് പ്രാദേശിക പാർട്ടിക്ക് ശക്തമായ വേരോട്ടവും ആധിപത്യവുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഒഡിഷ. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുൻതൂക്കം നവീൻ പട്നായിക്കിന്റെ, വർഷങ്ങളായി സംസ്ഥാന ഭരണം കൈയ്യാളുന്ന ബിജു ജനതാദളി(ബിജെഡി)നാണ്.
മണ്ഡലങ്ങളും രാഷ്ട്രീയ പർട്ടികളും
ആകെ 21 ലോക്‌സഭാ മണ്ഡലങ്ങളാണ് ഒഡിഷയിലുള്ളത്. ഇതിൽ എട്ട് സീറ്റുകൾ എസ്.സി-എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്തവയാണ്. മൂന്നെണ്ണം എസ്.സി, അഞ്ച് എണ്ണം എസ്.ടി എന്നിങ്ങനെയാണ് കണക്ക്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നവീൻ പടിനായികിന്റെ നേതൃത്വത്തിൽ 21 ൽ 12 സീറ്റും ബിജെഡി നേടി. എട്ട് സീറ്റിൽ ബിജെപിയും ഒരുസീറ്റിൽ കോൺഗ്രസും ജയിച്ചു. ബിജു ജനതാദൾ ആണ് പ്രധാന രാഷ്ട്രീയപാർട്ടി. ഭാരതീയ ജനതാ പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസിറ്റ്) എന്നിവയാണ് സംസ്ഥാനത്ത് പ്രത്യക്ഷത്തിലുള്ള സുപ്രധാന പാർട്ടികൾ.