ബി.ജെ.പി എം.പി രത്തൻലാൽ ഖാട്ടാരിയ അന്തരിച്ചു
ന്യൂമോണിയ ബാധിച്ച് ഛണ്ഡീഗഢിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം
ന്യൂഡൽഹി: ബി.ജെ.പി എം.പി രത്തൻലാൽ ഖാട്ടാരിയ അന്തരിച്ചു. 71 വയസായിരുന്നു. അംബാലയിൽ നിന്നുള്ള എം.പിയാണ്. ന്യൂമോണിയ ബാധിച്ച് ഛണ്ഡീഗഢിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അംബാലയിൽ നിന്ന് മൂന്നുതവണ എം.പിയായിട്ടുണ്ട്. മണിമജ്ര ശ്മശാനത്തിൽ ഖാട്ടാരിയയുടെ അന്ത്യകർമങ്ങൾ നടക്കും.
1951 ഡിസംബർ 19-ന് ഹരിയാനയിലെ യമുനാനഗർ ജില്ലയിലെ സന്ധാലി ഗ്രാമത്തിൽ ജ്യോതി റാമിന്റെയും പെർവാരി ദേവിയുടെയും മകനായാണ് ഖാട്ടാരിയ ജനിച്ചത്. കേന്ദ്ര ജലശക്തി മന്ത്രാലയത്തിലും മന്ത്രാലയത്തിലും സഹമന്ത്രിയായിട്ടുണ്ട്. 2021 ജൂലൈ 7 വരെ സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയായിരുന്നു.1999ലാണ് അംബാല പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
രത്തൻലാൽ ഖാട്ടാരിയയുടെ മരണത്തിൽ ഹരിയാന സർക്കാർ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.