'താൻ ദൈവമല്ല, മനുഷ്യനായതിനാൽ തെറ്റുകൾ പറ്റാൻ സാധ്യതയുണ്ട്'; നരേന്ദ്രമോദി
തിരിച്ചടിയുടെ ആക്കം കുറയ്ക്കാനാണ് നിലപാട് മാറ്റമെന്ന് കോൺഗ്രസ്
inന്യൂ ഡൽഹി: താൻ ദൈവമല്ലെന്നും തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപ്രധാനമന്ത്രി നരേന്ദ്ര മോദി. 'പീപ്പിൾ വിത്ത് ദി പിഎം' എന്ന പോഡ് കാസ്റ്റ് എപ്പിസോഡിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം. തന്റെ ജനനം ജൈവികമായ ഒന്നല്ലെന്നും, തന്നെ ദെെവം അയച്ചതാണെന്നും നേരത്തെ മോദി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
സെറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രിയുടെ നിലപാട് മാറ്റം. മനുഷ്യനായതിനാല്‍ തനിക്ക് തെറ്റുകള്‍ പറ്റാനുള്ള സാധ്യതയുണ്ടെന്നാണ് നരേന്ദ്രമോദി വ്യക്തമാക്കിയത്. എന്നാൽ തിരിച്ചടിയുടെ ആക്കം കുറയ്ക്കാനാണ് മോദി നിലപാട് മാറ്റി പറയുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
രണ്ട് മണിക്കൂർ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തുടങ്ങി നിരവധി കാര്യങ്ങളെ ക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഗോധ്ര കലാപത്തിൽ വഹിക്കുന്ന പദവി മുൻനിർത്തി താൻ വികാരങ്ങളെ നിയന്ത്രിച്ചെന്നും മോദി പോഡ്കാസ്റ്റിൽ ചൂണ്ടികാട്ടി.