ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ
കർണാടക സർക്കാരിന്റെ അഞ്ച് ഗ്യാരണ്ടികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Update: 2024-04-20 03:49 GMT
ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോൺഗ്രസ് നടത്തിയ സർവേകളിൽ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കർണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാർട്ടികൾക്ക് വോട്ടർമാരിൽനിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.
കർണാടക സർക്കാരിന്റെ അഞ്ച് ഗ്യാരണ്ടികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024-25 വർഷത്തിൽ ഗ്യാരണ്ടികൾ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.