ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ മരിച്ചു
മാതാപിതാക്കള്‍ അകലെയുള്ള കൃഷിയിടത്തിലേക്ക് പോയപ്പോള്‍ ഇവരെ ബന്ധുവീട്ടില്‍ ഏല്‍പിച്ചതായിരുന്നു.
Update: 2021-07-01 14:17 GMT
സോമവാര്‍പേട്ട ഗണഗൂര്‍ ഉഞ്ചിഗനഹള്ളിയില്‍ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ മരിച്ചു. ഉഞ്ചിഗനഹള്ളിയിലെ കൂലിത്തൊഴിലാളികളായ ഗിരീഷ്-ജയന്തി ദമ്പതികളുടെ മക്കള്‍ മനീക്ഷ (15), പൂര്‍ണേശ് (13) എന്നിവരാണ് മരിച്ചത്.
മാതാപിതാക്കള്‍ അകലെയുള്ള കൃഷിയിടത്തിലേക്ക് പോയപ്പോള്‍ ഇവരെ ബന്ധുവീട്ടില്‍ ഏല്‍പിച്ചതായിരുന്നു. ബന്ധുവീട്ടിലുള്ളവരും തോട്ടത്തില്‍ പോയ സമയത്ത് കുട്ടികള്‍ ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. മനീക്ഷ ബാഗമണ്ഡല മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും പൂര്‍ണേശ് ഗവ. പ്രൈമറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.