ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല

ഉത്തർപ്രദേശിലെ 403 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.എസ്.പി തീരുമാനം.

Update: 2022-01-11 13:12 GMT
Advertising

അടുത്ത മാസം തുടങ്ങുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ്യയുമായ മായാവതി മത്സരിക്കില്ല. ബി.എസ്.പി അധ്യക്ഷൻ എസ്.സി മിശ്ര അറിയിച്ചതാണ് ഇക്കാര്യം. ഫെബ്രുവരി ഒന്നിന് തുടങ്ങി ഏഴ് ഘട്ടങ്ങളായാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ്.

ഉത്തർപ്രദേശിനൊപ്പം പഞ്ചാബ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബി.എസ്.പി അധ്യക്ഷക്ക് പാർട്ടി മത്സരിക്കുകയും സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനും ഒരുമിച്ച് കഴിയാത്തതിനാലാണ് മത്സരിക്കാത്തതെന്ന് മിശ്ര പറഞ്ഞു. താനും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്ന് എസ്.സി മിശ്ര പറഞ്ഞു.

" മായാവതിയും ഞാനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് നിലവിലെ പാർട്ടി തീരുമാനം. എന്നാൽ ഭാവി തീരുമാനങ്ങൾ മായാവതി ഒറ്റക്ക് തീരുമാനിക്കും"

മായാവതി നിലവിൽ എം.എൽ.എയോ എം.പിയോ അല്ല. ഉത്തർപ്രദേശിലെ 403 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.എസ്.പി തീരുമാനം. പഞ്ചാബിൽ ശിരോമണി അകാലി ദളുമായി സഖ്യത്തിലാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

News Summary : BSP chief Mayawati will not contest UP polls

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News