ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയില്‍; ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍

പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്

Update: 2023-02-01 05:49 GMT
Editor : Jaisy Thomas | By : Web Desk

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു

Advertising

ഡല്‍ഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുന്നു . വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും. പിഎം ഗരീബ് അന്നയോജന ഭക്ഷ്യ പദ്ധതി ഒരുവർഷത്തേക്ക് കൂടി നീട്ടി . ബജറ്റ് അടുത്ത 100 വർഷത്തേക്കുള്ള ബ്ലൂപ്രിന്റാണെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ്  നിര്‍മല സീതാരാമന്‍  അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്. ഈ വര്‍ഷം 7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

9.6 കോടി എല്‍.പി.ജി കണക്ഷൻ നൽകി. പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ സാമ്പത്തിക രംഗം ഭദ്രമാണ്. ലോകത്തെ സാമ്പത്തിക ശക്തികളിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ട്. അടുത്ത ഒരു വർഷത്തേക്ക് അന്ത്യോദയ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണം ജനുവരി മുതൽ ആരംഭിച്ചു. വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തും. പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തു നിർത്തുന്ന ബജറ്റാണിത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും. സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ ആവിഷ്കരിക്കും. ജമ്മു കശ്മീർ ലഡാക്ക്, നോർത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

9 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത് . ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യണം ,അതേസമയം പദ്ധതികൾ നടത്തി എടുക്കാൻ മതിയായ പണവുമില്ല എന്നതാണ് അവസ്ഥ . ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്ന പതിവ് രീതി തന്നെ തുടരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

നികുതിയിൽ നിന്നുള്ള ഒഴിവാക്കല്‍ , ആദായ നികുതി പരിധി വര്‍ധിപ്പിക്കല്‍ എന്നിവ കാത്തിരിക്കുന്ന മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ് എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടുമെന്ന പ്രതീക്ഷയിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News