'മലപ്പുറം ജില്ലയില്ലാത്ത ബജറ്റ്'; മലപ്പുറം ജില്ലയെ ബജറ്റിൽ അവഗണിച്ചതിനെതിരെ വെൽഫെയർ പാർട്ടി

ചരിത്രപരമായ കാരണങ്ങളാൽ മാത്രമല്ല, ജില്ലാ രൂപീകരണത്തിന് ശേഷമുള്ള 53 വർഷങ്ങൾക്കിടയിലും വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ല വലിയ വിവേചനം നേരിട്ടിട്ടുണ്ടെന്നും ആ വിവേചനം ഈ ബജറ്റിലും പ്രതിഫലിക്കപ്പെട്ടു എന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തി

Update: 2024-02-05 14:30 GMT
Advertising

മലപ്പുറം : അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന മലപ്പുറം ജില്ലയെ ബജറ്റിൽ അവഗണിച്ചതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ചരിത്രപരമായ കാരണങ്ങളാൽ മാത്രമല്ല, ജില്ലാ രൂപീകരണത്തിന് ശേഷമുള്ള 53 വർഷങ്ങൾക്കിടയിലും വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ല വലിയ വിവേചനം നേരിട്ടിട്ടുണ്ടെന്നും ആ വിവേചനം ഈ ബജറ്റിലും പ്രതിഫലിക്കപ്പെട്ടു എന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.


ആരോഗ്യ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജില്ലയാണ് മലപ്പുറം. അത് പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതിയും ഈ ബജറ്റിൽ ഇല്ലെന്നും അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന, സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ആശുപത്രികൾ ഒന്നായ മഞ്ചേരി മെഡിക്കൽ കോളേജ് തീർത്തും അവഗണിക്കപ്പെട്ടെന്നും വെൽഫെയർ പാർട്ടി.

ബജറ്റിൽ ചില പദ്ധതി എങ്കിലും മലപ്പുറത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും ബജറ്റ് അവഗണിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്നും വിലക്കയറ്റം കുറയ്ക്കാനുള്ള നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും കേരളത്തിലെ ധനകാര്യ നയം കോർപ്പറേറ്റ് വത്കരണനയ പ്രഖ്യാപനമായിമാറിയെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി വിലയിരുത്തി.



ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, അഷറഫ് കെ കെ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ എന്നിവർ സംസാരിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News