മഹാരാഷ്ട്രയിൽ സായി ബാബ ഭക്തരുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 10 മരണം
അപകടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അന്വേഷണം പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം
മുംബൈ: മഹാരാഷ്ട്രയിൽ ബസപകടത്തിൽ 10 മരണം. സായ് ബാബ ഭക്തർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. നാസിക്-ഷിർദി പാതയിൽ പഠാരെയ്ക്ക് അടുത്താണ് സംഭവം.
രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. താനെയിലെ അംബെർനാഥിൽനിന്ന് അഹ്മദ്‌നഗറിലെ ഷിർദി ക്ഷേത്രത്തിലേക്ക് സായി ബാബ ഭക്തരുമായി തിരിച്ചതായിരുന്നു ബസ്. ഈ സമയത്ത് എതിരെനിന്നു വന്ന ട്രക്കിൽ ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവരിൽ ഏഴുപേരും സ്ത്രീകളാണെന്നാണ് പുറത്തുവരുന്ന വിവരം.
അപകടകാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. അപകടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Summary: 10 dead and many injured after bus carrying Sai Baba devotees collides with truck on Nashik-Shirdi Highway in Maharashtra