2200 കിലോ പടക്കങ്ങൾ വീട്ടിൽ സൂക്ഷിച്ച വ്യവസായി അറസ്റ്റിൽ

അനധികൃത പടക്ക ഫാക്ടറികൾക്കെതിരെ സംസ്ഥാന പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പടക്കങ്ങള്‍ കണ്ടെത്തിയത്

Update: 2023-05-26 12:11 GMT
Editor : Jaisy Thomas | By : Web Desk

ഹൂഗ്ലിയില്‍ റെയ്ഡില്‍ പിടിച്ചെടുത്ത പടക്കങ്ങള്‍

Advertising

ഹൂഗ്ലി: 2200 കിലോ പടക്കങ്ങൾ വീട്ടിൽ സൂക്ഷിച്ചതിന് ഹൂഗ്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. അനധികൃത പടക്ക ഫാക്ടറികൾക്കെതിരെ സംസ്ഥാന പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പടക്കങ്ങള്‍ കണ്ടെത്തിയത്.

കാർത്തിക് ദത്ത എന്ന പ്രതി ചൗധരി ബഗാനിലെ വീട്ടിൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന പടക്കങ്ങൾ സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു.ദത്തയുടെ മരുമകൻ ബപ്പാടിത്യ നാഥിന്റെ ഉടമസ്ഥതയിലുള്ള പടക്ക നിർമാണ യൂണിറ്റിൽ നിന്നുള്ളതാണ് ഇവയെന്നും പൊലീസ് വ്യക്തമാക്കി. അനധികൃത വെടിമരുന്ന് സൂക്ഷിച്ചിരുന്നുവെന്ന ആരോപണം ദത്ത നിഷേധിച്ചു. ദത്ത നിഷേധിച്ചു. ഇവ എവിടെ നിന്നാണ് വന്നതെന്നോ ആരാണ് അവിടെ സൂക്ഷിച്ചതെന്നോ പോലും തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ദത്തയെ ചോദ്യം ചെയ്തതിനു ശേഷം തന്നെ ചോദ്യം ചെയ്യാതിരിക്കാന്‍ മരുമകന്‍റെ ഫാക്ടറിയിൽ നിന്ന് ഒരു ലോഡ് പടക്കങ്ങളും വെടിമരുന്നും മാറ്റിയിരുന്നു. ഹൗറയിലെ ചണ്ഡിതലിലാണ് ബപ്പാടിത്യയുടെ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

തൊഴിലാളികൾക്കും താമസക്കാർക്കും അപകടമുണ്ടാക്കുന്ന അനധികൃത പടക്ക ഫാക്ടറികളുടെ പ്രവർത്തനം തടയാനുള്ള ബംഗാള്‍ പൊലീസിന്‍റെ നടപടികളുടെ ഭാഗമാണ് പരിശോധന. സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അപകടങ്ങളും ബഹളങ്ങളും ഒഴിവാക്കുന്നതിനാണ് ഈ റെയ്ഡുകൾ നടത്തിയത്.ബംഗാളിലെ കിഴക്കൻ മിഡ്‌നാപൂരിലെ അനധികൃത പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ മരിച്ചതിന് തൊട്ടുപിന്നാലെ മേയ് 17 നാണ് ഓപ്പറേഷൻ ആരംഭിച്ചത്.ബംഗാളിലെ ഭംഗറിലും ദുബ്രജ്പൂരിലും തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായി. അതിനുശേഷം, കൂടുതൽ അപകടങ്ങൾ തടയാൻ സംസ്ഥാനത്തുടനീളം റെയ്ഡുകളുടെ ഒരു പരമ്പര തന്നെ നടത്തി. ആകെ 143 പേരെയാണ് അക്രമത്തിൽ അറസ്റ്റ് ചെയ്തത്.ബംഗാൾ പൊലീസ് ഇതുവരെ 27,635 കിലോ അസംസ്‌കൃത വസ്തുക്കളും 1,14,232 കിലോ പടക്കങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.2,473 പടക്ക പാക്കറ്റുകളും 18691 യൂണിറ്റ് പടക്കങ്ങളും കണ്ടുകെട്ടി. ദോംജൂരിൽ 400 കിലോ ഉൾപ്പെടെ 800 കിലോ പടക്കങ്ങളാണ് ഹൗറയിൽ പിടികൂടിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News