'ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കും'; കേന്ദ്ര മന്ത്രി ശന്തനു ഠാക്കൂർ
പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ റാലിക്കിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം
Update: 2024-01-29 04:08 GMT
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ. പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ റാലിക്കിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. പശ്ചിമ ബംഗാളില്‍ മാത്രമല്ല, രാജ്യത്തുടനീളം നിയമം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വിപ്പിൽ നടന്ന പൊതുയോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
'രാമക്ഷേത്രം ഇതിനകം അനാച്ഛാദനം ചെയ്തു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ സി.എ.എ പ്രാബല്യത്തിൽ വരും. ഈ ഉറപ്പോടെയെയാണ് ഞാനിന്ന് വേദി വിടുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും സി.എ.എ പ്രാബല്യത്തിൽ വരും. മന്ത്രി പറഞ്ഞു.