അശോക് ഗെലോട്ടിന്‍റെ സഹോദരന്‍റെ വീട്ടിൽ സി.ബി.ഐ റെയ്ഡ്; പകപോക്കല്‍ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ അശോക് ഗെലോട്ടാണ് മുൻനിരയില്‍ ഉണ്ടായിരുന്നത്. ഇത് പകപോക്കൽ രാഷ്ട്രീയമാണെന്ന് കോൺഗ്രസ്

Update: 2022-06-17 05:46 GMT
Advertising

ഡല്‍ഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. അഗ്രസെൻ ഗെലോട്ടിന്റെ ഓഫീസിലും സി.ബി.ഐ സംഘം പരിശോധന നടത്തി.

വളം കയറ്റുമതി കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇതിനകം അഗ്രസെൻ ഗെലോട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. 2007ലും 2009ലും വൻതോതിൽ വളം അനധികൃതമായി കയറ്റുമതി ചെയ്തെന്നാണ് ഇ.ഡിയുടെ ആരോപണം.

വളം കയറ്റുമതി കേസിൽ സറഫ് ഇംപെക്‌സിനും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്രസെൻ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള അനുപം കൃഷി എന്ന സ്ഥാപനം സറഫ് ഇംപെക്‌സ് വഴി പൊട്ടാഷ് കയറ്റുമതി ചെയ്‌തെന്നാണ് ആരോപണം. രാജസ്ഥാനിലെ കർഷകർക്ക് വേണ്ടിയുള്ള വളമാണിതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ഇത് പകപോക്കൽ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു- "ഇത് എല്ലാ അതിരുകളും ലംഘിക്കുന്ന പകപോക്കൽ രാഷ്ട്രീയമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ അശോക് ഗെലോട്ടാണ് മുൻനിരയില്‍ ഉണ്ടായിരുന്നത്. ഇതാണ് മോദി സർക്കാരിന്റെ പ്രതികരണം. ഞങ്ങൾ നിശബ്ദരാകില്ല"- രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ചൂണ്ടിക്കാട്ടി ജയറാം രമേശ് പറഞ്ഞു.

Summary- The home of Agrasen Gehlot, the brother of Rajasthan Chief Minister Ashok Gehlot, was searched by the Central Bureau of Investigation today in a fresh case of alleged corruption

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News