മണിപ്പൂരിൽ വീണ്ടും സംഘർഷം; അസം റൈഫിൾസിൻ്റെ താൽക്കാലിക ക്യാമ്പ് പ്രതിഷേധക്കാർ തകർത്തു
കാങ്പോക്പി ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു
Update: 2025-01-12 05:29 GMT
ഇംഫാൽ: മണിപ്പൂരിൽ നാഗ- കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം. കാംജോങ് ജില്ലയിൽ അസം റൈഫിൾസിൻ്റെ താൽക്കാലിക ക്യാമ്പ് പ്രതിഷേധക്കാർ തകർത്തു. കാങ്പോക്പി ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു.
കാങ്പോക്പി ജില്ലയിലെ രണ്ട് ക്യാംപുകളിലാണ് ഇന്നലെ സംഘർഷമുണ്ടായത്. ഭൂമി തർക്കമാണ് സംഘർഷത്തിന് ചൂണ്ടിക്കാട്ടുന്ന വിഷയം. ആർക്കും പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ ഇല്ല.