ഐആർസിടിസി മൂന്നാം ദിനവും പണിമുടക്കി; വെട്ടിലായത് തത്കാൽ ടിക്കറ്റിന് കാത്തിരുന്നവർ

കഴിഞ്ഞ ദിവസവും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വെബ്സൈറ്ററിന് തകരാർ സംഭവിച്ചിരുന്നു

Update: 2025-01-12 07:24 GMT
Advertising

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരെ വലച്ച് ഐആർസിടിസി. തുടർച്ചയായ മൂന്നാം ദിവസമാണ് ഐആർസിടിസി വെബ്‌സൈറ്റും മൊബൈൽ ആപ്പും പണി മുടക്കുന്നത്. സൈറ്റും ആപ്പും ലഭിക്കാതായതോടെ തത്കാൽ ടിക്കറ്റ് എടുക്കാൻ കാത്തിരുന്ന യാത്രക്കാർ ബുദ്ധിമുട്ടിലായി.

കഴിഞ്ഞ ദിവസവും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന സമയത്ത് വെബ്സൈറ്റിന് തകരാർ സംഭവിച്ചിരുന്നു. ആപ്പും വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പരാതികളിൽ ശനിയാഴ്ച യഥാക്രമം 36,30 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി പേർ സമൂഹമാധ്യമായ എക്‌സിൽ ഇതുസംബന്ധിച്ച് പരാതികളും ഉന്നയിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ 'അടുത്ത മണിക്കൂറിൽ ബുക്കിങ്ങും ടിക്കറ്റ് ക്യാൻസൽ ചെയ്യാനും കഴിയില്ല' എന്ന സന്ദേശമായിരുന്നു ഉപയോക്താക്കൾക്ക് ലഭിച്ചത്.

അടുത്തിടെ പലതവണ ഇത്തരം ബുദ്ധിമുട്ടുകൾ ഉപയോക്താക്കൾക്ക് നേരിടേണ്ടി വന്നിരുന്നു. ക്രിസ്മസ് അവധിക്കാലത്ത് നടത്തിയ അപ്ഡേഷനുകൾ കാരണം ബുക്കിംഗ് ഏറ്റവുമധികം നടന്ന അന്നും വെബ്‌സൈറ്റിൽ തടസം നേരിട്ടിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News