മൂന്നാമൂഴത്തിൽ നെഹ്‌റു നേടിയത് 361 സീറ്റ്; മോദി നേരിട്ടത് കനത്ത തിരിച്ചടി
400 സീറ്റ് എന്ന അവകാശവാദവുമായി മൂന്നാം തവണ ഭരണം പിടിക്കാനിറങ്ങിയ ബി.ജെ.പിക്ക് ഇത്തവണ 240 സീറ്റ് മാത്രമാണ് ലഭിച്ചത്.
ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ മറികടക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന നരേന്ദ്ര മോദി കണക്കുകളിൽ ബഹുദൂരം പിന്നിൽ. ഇന്ത്യയിൽ രണ്ട് പ്രധാനമന്ത്രിമാർ മാത്രമാണ് തുടർച്ചയായി മൂന്ന് തവണ അധികാരത്തിലെത്തിയത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ആ നേട്ടം സ്വന്തമാക്കിയത്. മൂന്നാം തവണ പ്രധാനമന്ത്രിയായപ്പോൾ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് വെറും 240 സീറ്റുകൾ മാത്രമാണ് നേടാനായത്.
എന്നാൽ ജവഹർലാൽ നെഹ്‌റുവിന്റെ കോൺഗ്രസ് 494ൽ 361 സീറ്റുകൾ നേടിയാണ് മൂന്നാം തവണ അധികാരത്തിലെത്തിയത്. മൂന്നാം തവണ അധികാരത്തിലെത്തിയപ്പോഴും നെഹ്‌റുവിന്റെ ജനപിന്തുണക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Jawaharlal Nehru seats in his third term : 361/494
— Roshan Rai (@RoshanKrRaii) June 9, 2024
Narendra Modi seats in his third term :
239/543
Modi can never match Jawaharlal Nehru, not in knowledge, not in vision, not in thoughts and not even in numbers 😂 pic.twitter.com/MD5OufC7a6
2014ൽ 282 സീറ്റും 2019ൽ 303 സീറ്റും നേടിയ ബി.ജെ.പിക്ക് ഇക്കുറി കേവല ഭുരിപക്ഷം നേടാൻ പോലും സാധിച്ചില്ല. 400 സീറ്റ് നേടുമെന്ന അവകാശവാദവുമായി പ്രചാരണം നടത്തിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് വോട്ടർമാർ നൽകിയത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടത്.