'കോൺഗ്രസ് യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ശ്രമിക്കുന്നു'; വീണ്ടും വിവാദ പരാമർശവുമായി മോദി

പാകിസ്താനിലെ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു

Update: 2024-05-02 08:18 GMT
Editor : Lissy P | By : Web Desk
Advertising

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് റാലികളിൽ വിവാദ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പാകിസ്താൻ കോൺഗ്രസിന് വേണ്ടി കരയുകയാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാകിസ്താൻ മുൻ മന്ത്രി പുകഴ്ത്തിയതിന് പിന്നാലെയാണ് മോദിയുടെ വിവാദ പരാമർശം.

'ഇന്ത്യയിൽ കോൺഗ്രസ് ഇന്ന് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താൻ കോൺഗ്രസിനായി കരയുന്നു. പാകിസ്താനിലെ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും' മോദി പറഞ്ഞുപാകിസ്താനിലെ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും' മോദി പറഞ്ഞു. ഗുജറാത്തിലെ ആനന്ദിൽ തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ യുവരാജാവിനെ പ്രധാനമന്ത്രിയാക്കാനാണ് പാകിസ്താന്റെ ശ്രമം. പാകിസ്താനും കോൺഗ്രസുമായുള്ള ബന്ധം പരസ്യമാണെന്നും മോദി ആരോപിച്ചു.

ഇമ്രാൻ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈനാണ് തന്റെ സോഷ്യൽമീഡിയയിലൂടെ രാഹുലിന്റെ വീഡിയോ പങ്കുവെച്ച് പുകഴ്ത്തിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങളിൽ ക്ഷണിക്കപ്പെട്ടവരെക്കുറിച്ചും ബി.ജെ.പി സർക്കാറിനെ കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വീഡിയോയാണ് പാക് മന്ത്രി സോഷ്യൽമീഡിയായ എക്‌സിൽ പങ്കുവെച്ചട്ടുള്ളത്.

രാഹുലിനെ പുകഴ്ത്തിയ പാക് മന്ത്രിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 'ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി സേവനമനുഷ്ഠിച്ച സി.എച്ച്. ഫവാദ് ഹുസൈൻ രാഹുൽ ഗാന്ധിയെ പ്രശംസിക്കുന്നു. പാകിസ്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നുണ്ടോ എന്ന് അമിത് മാളവ്യ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയും കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസിന് പാകിസ്താനുമായി വ്യക്തമായ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.




Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News