രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു; ഒമിക്രോൺ കേസുകൾ 8,209

ഒമിക്രോൺ കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 6.02% വർദ്ധനവാണുണ്ടായത്

Update: 2022-01-17 04:06 GMT
Editor : Lissy P | By : Web Desk
രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു;  ഒമിക്രോൺ കേസുകൾ 8,209
AddThis Website Tools
Advertising

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,58,089 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം തന്നെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 16,56,341 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,740 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി. രോഗമുക്തി നേടിയവരുടെ നിരക്ക് 94.27% ആണ്. ഇതുവരെ 157.20 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് നൽകിയത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News