'പശു കുത്തിയാൽ എന്തു ചെയ്യും?'- ബി.ജെ.പിക്കെതിരെ പരിഹാസമെറിഞ്ഞ് മമത

ബംഗാളിന്റെ അതിർത്തിപ്രദേശങ്ങളിൽ ബി.എസ്.എഫ് 'ഭീകരത' അഴിച്ചുവിട്ടിരിക്കുകയാണെന്ന് മമത ആരോപിച്ചു

Update: 2023-02-13 14:47 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: ഏറെ വിവാദങ്ങൾക്കൊടുവിൽ പിൻവലിച്ച 'കൗ ഹഗ് ഡേ' ആഹ്വാനത്തിൽ കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശു കുത്തിയാൽ എന്തു ചെയ്യും? ബി.ജെ.പി നഷ്ടപരിഹാരം നൽകുമോ എന്ന് മമത ചോദിച്ചു.

നിയമസഭാ സമ്മേളനത്തിലാണ് മമതയുടെ പരിഹാസം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ബംഗാളിലെ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ അവർ വിമർശിച്ചു. രാജ്യത്തെ മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച ക്രമസമാധാനനിലയാണ് ബംഗാളിലുള്ളതെന്ന് മമത വ്യക്തമാക്കി.

പ്രസംഗത്തിൽ അതിർത്തി രക്ഷാസേനയ്ക്ക്(ബി.എസ്.എഫ്) എതിരെ കടുത്ത ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ബംഗാളിന്റെ അതിർത്തിപ്രദേശങ്ങളിൽ ബി.എസ്.എഫ് 'ഭീകരത' അഴിച്ചുവിട്ടിരിക്കുകയാണെന്ന് മമത ആരോപിച്ചു. അതിർത്തിയി മേഖലയിൽ നിരപരാധികൾ കൊല്ലപ്പെട്ടു. ഇതേക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ വസ്തുതാന്വേഷണ സംഘത്തെ അയക്കില്ലെന്നും മമത കുറ്റപ്പെടുത്തി.

2024ൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ രാജ്യം ഒന്നിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. രാജ്യത്ത് അരാജകത്വം അവസാനിപ്പിക്കാനായി ജനങ്ങളുടെ സർക്കാർ കൊണ്ടുവരാൻ അധ്വാനിക്കണമെന്നും മമത ആവശ്യപ്പെട്ടു.

Summary: "What if cow hits us? Will BJP pays us compensation?"- Mamata Banerjee on 'Cow Hug Day' row

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News