കനത്ത മഴയിൽ നടുറോഡിൽ കാറിനെ 'വിഴുങ്ങി' ഗർത്തം

70 മില്ലി മീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ ലഭിച്ചത്

Update: 2021-07-20 06:33 GMT
Advertising

ഓടിക്കൊണ്ടിരിക്കുന്ന വണ്ടി വിഴുങ്ങി റോഡിൽ രൂപപ്പെട്ട കുഴി. ഇന്നലെ ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. കനത്ത മഴയിൽ റോഡിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് കാർ മുൻഭാഗം കുത്തി വീഴുകയായിരുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന ഡൽഹി പോലീസ് കോൺസ്റ്റബിൾ അശ്വനി കുമാർ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം മുംബൈയിലും സമാനമായ സംഭവം നടന്നിരുന്നു. എന്നാൽ പാർക്ക്​ ചെയ്​ത വാഹനം കോൺക്രീറ്റ്​ പാളി തകർന്ന്​ കിണറ്റിലേക്കായിരുന്നു താഴ്​ന്നിറങ്ങിയത്​.അപകടമറിഞ്ഞ ശേഷം​ പ്രദേശത്ത്​ വലിയ ആൾകൂട്ടം തടിച്ചു കൂടി . പൊലീസ്​ എത്തി ശേഷം ക്രെയിനിന്‍റെ സഹായ​ത്തോടെ കാർ ഉയർത്തി.

കനത്ത മഴ തുടരുന്ന രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളം കയറുകയും വാഹനഗതാഗതം സ്തംഭിക്കുകയും ചെയ്തു. മഴപെയ്തുണ്ടായ വെള്ളക്കെട്ടിൽ ഡൽഹിയിലെ അടിപ്പാതയിൽ ഇന്ന് രാവിലെ 27 കാരൻ മുങ്ങി മരിച്ചു. 70 മില്ലി മീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ ലഭിച്ചത്.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Similar News