ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് പരോൾ

ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഗുർമീതിനെ 20 വർഷം തടവിന് ശിക്ഷിച്ചത്.

Update: 2023-01-21 14:52 GMT
Advertising

ഹരിയാന: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് 40 ദിവസം പരോൾ അനുവദിച്ചു. പരോൾ അനുവദിച്ചതോടെ ഗുർമീത് ജയിലിൽനിന്ന് പുറത്തിറങ്ങി. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഗുർമീതിന് അവസാനം പരോൾ അനുവദിച്ചത്.

1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് ഗുർമീത് സിങ്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഗുർമീതിനെ 20 വർഷം തടവിന് ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 14നും ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു. നവംബർ 25-നാണ് ഇതിന് ശേഷം ജയിലിൽ തിരിച്ചെത്തിയത്. ഈ മാസം 25-ന് ദേര മുൻ മേധാവി ഷാ സത്‌നം സിങ്ങിന്റെ ജന്മദിനാഘോഷ പരിപാടിയിലും ഗുർമീത് സിങ് പങ്കെടുക്കും. നിയമാനുസൃതമായാണ് ഗുർമീതിന് ജാമ്യം അനുവദിച്ചതെന്ന് റോഹ്തക് ഡിവിഷണൽ കമ്മീഷണർ സഞ്ജീവ് വർമ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News