ഹിമാചലില്‍ സ്വതന്ത്രരെ ചാക്കിട്ടു പിടിക്കാൻ ബിജെപി; വിമതരുമായി കൂടിക്കാഴ്ച നടത്തി

ജയറാം ഠാക്കൂറിനെ വിമർശിച്ചു പുറത്തു പോയ വിമതൻമാരെയടക്കം സ്വന്തം പാളയത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി

Update: 2022-12-08 06:54 GMT
Advertising

ഷിംല: ഹിമാചലിൽ ലീഡ് ചെയ്യുന്ന സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി ബിജെപി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ചർച്ച നടത്തിയത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂറിനെ വിമർശിച്ചു പുറത്തു പോയ വിമതൻമാരെയടക്കം സ്വന്തം പാളയത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം.

മൂന്ന് വിമതരാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ദെഹ്‌റ മണ്ഡലത്തിൽ നിന്ന് ഹോഷിയാർ സിങ്, ബംജാറിൽ നിന്നും ഹിതേശ്വർ സിംഗ്, നളകറിൽ നിന്നും കെ എൽ ഠാക്കൂർ തുടങ്ങിയവരാണ് ലീഡ് ചെയ്യുന്നത്.

പ്രവചനാതീതമായ മുന്നേറ്റമാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസും ബിജെപിയും കാഴ്ചവെക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലീഡ് നില മാറിമറിയുകയാണ്. ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ ഫലത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ എംഎൽഎ മാരെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. നിലവിൽ 37 സീറ്റിൽ കോൺഗസും 28 സീറ്റിൽ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News