"വയനാടിന് സഹായം നൽകാൻ വൈകുന്ന ദുരന്തബില്ല്"; ദേശീയ ദുരന്തനിവാരണ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം

പ്രതിപക്ഷത്തിനായി സംസാരിച്ച ശശി തരൂർ, ബില്ലിന് ഫണ്ട് വിനിമയത്തിൽ കേന്ദ്രീകൃത സ്വഭാവമാണെന്ന് കുറ്റപ്പെടുത്തി

Update: 2024-12-11 10:29 GMT
Editor : ശരത് പി | By : Web Desk
Advertising

ന്യൂഡൽഹി: ദേശീയ ദുരന്തനിവാരണ ഭേദഗതി ബില്ലിനെ ലോക്‌സഭയിൽ എതിർത്ത് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും ശശി തരൂർ എംപിയാണ് ബില്ലിനെതിരെ സംസാരിച്ചത്. ദേശീയ ദുരന്തത്തെ വിലയിരുത്തുന്നതിന് ഈ ബിൽ പരാജയപ്പെട്ടു എന്ന് പറഞ്ഞ തരൂർ പുതിയ ബില്ലിന് ഫണ്ട് വിനിമയത്തിൽ കേന്ദ്രീകൃത സ്വഭാവമാണെന്ന് കുറ്റപ്പെടുത്തി. വലിയ ദുരന്തങ്ങളും ചെറിയ ദുരന്തങ്ങളും വിലയിരുത്തുന്നതിൽ ബിൽ പരാജയപ്പെട്ടു. കൃത്യമായ പഠനം നടത്താതെയാണ് ബിൽ തയ്യാറാക്കിയത്.

കേരളത്തോടുള്ള കേന്ദ്രസർക്കാർ നയം പ്രതിഷേധാർഹമാണെന്ന് പറഞ്ഞ തരൂർ, തീരദേശത്തുണ്ടായ ദുരന്തങ്ങളും വിമർശനത്തിലുയർത്തി. മറ്റു സംസ്ഥാനങ്ങൾക്ക് വയനാടിനെക്കാൾ ചെറിയ ദുരന്തങ്ങളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് സഹായം നൽകിയത് ചൂണ്ടിക്കാട്ടിയ തരൂർ എന്തുകൊണ്ടാണ് വയനാടിന് സഹായം വൈകുന്നതെന്ന് ചോദ്യമുന്നയിച്ചു. വയനാടിന് ഇടക്കാല സഹായം നൽകുന്നതിലും വലിയ വീഴ്ച വരുത്തിയെന്നും എൻഡിആർഎഫ് വിതരണത്തിലും പിഴവേറ്റെന്നും തരൂർ പറഞ്ഞു. പുതിയ ബില്ല് ദുരന്തമാണെന്നും മുണ്ടക്കൈ പോലുള്ള ദുരന്തം രാജ്യത്തെവിടെയും ആവർത്തിക്കരുതെന്നും തരൂർ കൂട്ടിച്ചേർത്തു. 

വാർത്ത കാണാം -

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News