കർഷകരെ സഹായിക്കാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
അഞ്ച് നദീസംയോജന പദ്ധതികൾക്കായി 46,605 കോടി രൂപ വകയിരുത്തി. ദമൻ ഗംഗ-പിജ്ഞാൾ, തപി-നർമദ, ഗോദാവരി-കൃഷ്ണ, കൃഷ്ണ-പെന്നാർ, പെന്നാർ-കാവേരി നദികൾ തമ്മിലാണ് സംയോജിപ്പിക്കുന്നത്.
Update: 2022-02-01 06:46 GMT
കർഷകരെ സഹായിക്കാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കും.
അഞ്ച് നദീസംയോജന പദ്ധതികൾക്കായി 46,605 കോടി രൂപ വകയിരുത്തി. ദമൻ ഗംഗ-പിജ്ഞാൾ, തപി-നർമദ, ഗോദാവരി-കൃഷ്ണ, കൃഷ്ണ-പെന്നാർ, പെന്നാർ-കാവേരി നദികൾ തമ്മിലാണ് സംയോജിപ്പിക്കുന്നത്. സംസ്ഥാനങ്ങൾ ധാരണയിലെത്തിയാൽ പദ്ധതി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
സൗരോർജ പദ്ധതികൾക്കായി 19,500 കോടി രൂപ വകയിരുത്തി. പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും. മൂലധന നിക്ഷേപത്തിൽ 35.4 ശതമാനം വർധനയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.