വനിതാ ഖോ-ഖോ താരത്തിന്‍റെ മൃതദേഹം റെയില്‍വെ പാളത്തില്‍; ബലാത്സംഗത്തിന് ഇരയായതായി കുടുംബം
കഴുത്തിൽ ദുപ്പട്ട മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.
Update: 2021-09-12 11:33 GMT
ഉത്തർപ്രദേശിലെ ബിജ്നോറിൽ മുൻ ദേശീയ ഖോ-ഖോ താരം മരിച്ചനിലയിൽ. റെയിൽവേ പാളത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് 30 മീറ്റർ അകലെ കുതിയ കോളനിയിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒരു സ്കൂളില്‍ തന്‍റെ ബയോഡേറ്റ സമര്‍പ്പിക്കാന്‍ പോയ യുവതി രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ കഴുത്തിൽ ദുപ്പട്ട മുറുക്കിയ നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ നജീബാബാദ് സർക്കാർ റെയിൽവെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.