ഹോണടിച്ചിട്ടും മാറിക്കൊടുത്തില്ല; കേൾവിക്കുറവുള്ളയാളെ 16 കാരി കുത്തിക്കൊന്നു

പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു

Update: 2022-07-26 07:18 GMT
Editor : Lissy P | By : Web Desk
Advertising

റായ്പൂർ: ഹോൺ അടിച്ചിട്ടും  റോഡില്‍ നിന്ന് മാറിത്തരാത്തതിൽ പ്രകോപിതയായ 16 കാരി കേൾക്കുറവുള്ളയാളെ കുത്തിക്കൊന്നു. ചത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലാണ് സംഭവം. ആസാദ് ചൗക്ക് പൊലീസ് സ്റ്റേഷനു കീഴിലുള്ള കങ്കളിപാറ മേഖലയിലാണ് കൊലപാതകം നടന്നതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഡി.സി പട്ടേൽ പറഞ്ഞു.

 കേൾവിക്കുറവും സംസാരശേഷിയുമില്ലാത്തയാളാണ് കൊല്ലപ്പെട്ട വ്യക്തി. ഇയാള്‍ റോഡിലൂടെ പോകുമ്പോഴാണ് പ്രതി അതുവഴി സ്‌കൂട്ടറുമായി എത്തുന്നത്. നിരവധി തവണ ഹോണടിച്ചിട്ടും ഇയാൾ മാറിക്കൊടുക്കാത്തില്ല.   ഇതിനെ ചൊല്ലി പെണ്‍കുട്ടി ഇയാളോട് തര്‍ക്കിക്കുകയും ചെയ്തു. തുടർന്നാണ്  തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടി ഇയാളുടെ കഴുത്തിൽ കുത്തിയത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഭിന്നശേഷിക്കാരൻ മരിച്ചു. തുടർന്ന് പൊലീസെത്തി പെൺകുട്ടിയെ മന്ദിർ ഹസൗദ് പ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പെൺകുട്ടിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഐപിസി 302 കൊലപാതകം, ആയുധ നിയമം എന്നിവ പ്രകാരമുള്ള കുറ്റമാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News