പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; ഗുജറാത്ത് എഎപി അധ്യക്ഷൻ കസ്റ്റഡിയിൽ
കേസിൽ മൊഴി നൽകാനായി ഇറ്റാലിയ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹത്തെ തടഞ്ഞുവെക്കുകയായിരുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്ത് എഎപി അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ മൊഴി നൽകാനായി ഇറ്റാലിയ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹത്തെ തടഞ്ഞുവെക്കുകയായിരുന്നു. ഇറ്റാലിയയുടെ പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതാ കമ്മീഷൻ അദ്ദേഹത്തോട് ഹാജരാവാൻ ആവശ്യപ്പെട്ടത്.
ഇറ്റാലിയയെ തടഞ്ഞുവെച്ചതിനെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകർ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. മുഴുവൻ ആം ആദ്മി ഗുണ്ടകളും തന്റെ ഓഫീസിന് മുന്നിലുണ്ടെന്നും അവർ ബഹളം വെക്കുകയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ട്വീറ്റ് ചെയ്തു.
All the @AamAadmiParty hulligons are outside my office creating ruckus. @CPDelhi @SouthwestDcp @PMOIndia pic.twitter.com/7N698OAcRK
— Rekha Sharma (@sharmarekha) October 13, 2022
''ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ എന്നെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. പട്ടേൽ സമുദായത്തിന് മോദി സർക്കാറിന് മറ്റെന്താണ് നൽകാനാവുക? ബിജെപി പട്ടേൽ സമുദായത്തെ വെറുക്കുന്നവരാണ്. ഞാൻ സർദാർ വല്ലഭായ് പട്ടേലിന്റെ പിൻമുറക്കാരനാണ്. ഞാൻ നിങ്ങളുടെ ജയിലുകളെ ഭയപ്പെടുന്നില്ല. എന്നെ ജയിലിലടക്കൂ. അവർ പൊലീസിനെ വിളിച്ച് എന്നെ ഭീഷണിപ്പെടുത്തുകയാണ്''-ഇറ്റാലിയ ട്വീറ്റ് ചെയ്തു.
. @NCWIndia चीफ़ मुझे जेल में डालने की धमकी दे रही है। मोदी सरकार पटेल समाज को जेल के सिवा दे ही क्या सकती है। बीजेपी पाटीदार समाज से नफ़रत करती है। मैं सरदार पटेल का वंशज हूँ। तुम्हारी जेलों से नहीं डरता। डाल दो मुझे जेल में। इन्होंने पुलिस को भी बुला लिया है। मुजे धमका रहे है।
— Gopal Italia (@Gopal_Italia) October 13, 2022