കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യം ഞാനുണ്ടാക്കിയിട്ടില്ല: പ്രധാനമന്ത്രി
'മഹാത്മാഗാന്ധിയും സർദാർ പട്ടേലും സ്വപ്നം കണ്ട തരത്തിലുള്ള ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രമിക്കുകയാണ്'
രാജ്കോട്ട്: രാജ്യത്തെ സേവിക്കുന്നതിനിടെ കഴിഞ്ഞ എട്ട് വർഷത്തിനിടെ ലജ്ജിച്ചു തലതാഴ്ത്തേണ്ട ഒരു സാഹചര്യവും താനുണ്ടാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ അത്കോട്ട് ടൗണിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"കഴിഞ്ഞ എട്ട് വർഷമായി രാജ്യത്തെ സേവിക്കാനുള്ള ശ്രമങ്ങളൊന്നും ഞാന്‍ ഒഴിവാക്കിയിട്ടില്ല. നിങ്ങളോ ഇന്ത്യയിലെ ഏതെങ്കിലുമൊരു വ്യക്തിയോ ലജ്ജിച്ചു തല താഴ്ത്തുന്ന തരത്തിലുള്ള പ്രവൃത്തി ഞാൻ അനുവദിക്കുകയോ വ്യക്തിപരമായി ചെയ്യുകയോ ചെയ്തിട്ടില്ല. മഹാത്മാഗാന്ധിയും സർദാർ പട്ടേലും സ്വപ്നം കണ്ട തരത്തിലുള്ള ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിഞ്ഞ എട്ട് വര്‍ഷമായി ഞങ്ങൾ സത്യസന്ധമായ ശ്രമം നടത്തി"- നരേന്ദ്ര മോദി പറഞ്ഞു.
കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോള്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു. അത് പരിഹരിക്കാനായി ഭക്ഷ്യധാന്യ സ്റ്റോറുകള്‍ ആരംഭിച്ചു. ഓരോ പൌരനും പ്രതിരോധ കുത്തിവെപ്പ് സൌജന്യമായി നല്‍കി. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് ജന്‍ധന്‍ അക്കൗണ്ടിലൂടെ പണം നല്‍കി. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി. സൗജന്യ പാചകവാതക വിതരണം ആരംഭിച്ചു. ചികിത്സാ പ്രതിസന്ധി ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രാജ്യത്ത് അഴിമതിക്കും വിവേചനത്തിനുമുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
താന്‍ ഇന്ന് ഈ നിലയിലെത്താന്‍ കാരണം ഗുജറാത്ത് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് തന്നെ പറഞ്ഞയച്ചതാണ്. പക്ഷെ ഗുജറാത്തിന് തന്നോടുളള സ്‌നേഹം കൂടിയിട്ടേ ഉള്ളൂ. ഗുജറാത്തിലെ ജനങ്ങളോട് താന്‍ എല്ലാക്കാലത്തും നന്ദിയുള്ളവനായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Summary- Prime Minister Narendra Modi today said he has spared no effort while serving the country in the last eight years, and not done any such work that would make people hang their heads in shame.