ട്വിറ്റർ ഇന്ത്യ എം.ഡിക്ക് അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം നൽകി ഹൈകോടതി

യു.പി പൊലീസ് സമന്‍സ് അയച്ചതിന് പിന്നാലെയാണ് മനീഷ്​ മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്

Update: 2021-06-24 13:21 GMT
Advertising

ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ്​ മഹേശ്വരിക്ക്​ അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം നൽകി കർണാടക ഹൈകോടതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ സംബന്ധിച്ച് യു.പി പൊലീസ് സമന്‍സ് അയച്ചതിന് പിന്നാലെയാണ് മനീഷ്​ മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്.

മഹേശ്വരി ചോദ്യം ചെയ്യലിന്​ നേരിട്ട്​ ഹാജരാവേണ്ടെന്നും കോടതി നിർദേശിച്ചു. ഓൺലൈനിലൂടെ ചോദ്യം ചെയ്യൽ നടത്താനാണ്​ കോടതി ഉത്തരവ്​. ജസ്റ്റിസ്​ ജി.നരേന്ദ്രറാണ്​ ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്​. കേസ്​ ജൂൺ 29ലേക്ക്​ മാറ്റിയിട്ടുണ്ട്​. അന്ന് കേസിൽ അന്തിമ വിധിയുണ്ടാകും.

നേരത്തെ ചോദ്യം ചെയ്യലിന്​ നേരിട്ട്​ ഹാജരായില്ലെങ്കിൽ മഹേശ്വരിയെ അറസ്റ്റ്​ ചെയ്യുമെന്നായിരുന്നു യു.പി പൊലീസ്​ ഭീഷണി. ഇതിന്​ പിന്നാലെയാണ്​ മനീഷ്​ മഹേശ്വരി ഹൈകോടതിയെ സമീപിച്ചത്​.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News